പീഡിപ്പിച്ചശേഷം ഉപേക്ഷിക്കപ്പെട്ട വിഴിക്കത്തോട് സ്വദേശിനിയായ യുവതി വഴിയരികില്‍ ആത്മഹത്യക്ക് ശ്രമിച്ചു; പ്രതിയായ ബസ്‌കണ്ടക്ടര്‍ അറസ്റ്റില്‍

പീഡിപ്പിച്ചശേഷം ഉപേക്ഷിക്കപ്പെട്ട വിഴിക്കത്തോട് സ്വദേശിനിയായ  യുവതി വഴിയരികില്‍ ആത്മഹത്യക്ക് ശ്രമിച്ചു; പ്രതിയായ ബസ്‌കണ്ടക്ടര്‍ അറസ്റ്റില്‍

കാഞ്ഞിരപ്പള്ളി: പീഡിപ്പിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ച യുവതി കൈഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. സംഭവത്തില്‍ പ്രതിയായ ബസ്‌കണ്ടക്ടറെ പോലീസ് അറസ്റ്റുചെയ്തു.

കൊക്കയാര്‍ മക്കൊച്ചി പുതുപ്പറമ്പില്‍ ഷാഹുല്‍ ഹമീദ്(22) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡുചെയ്തു.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: വിഴിക്കത്തോട് സ്വദേശിനിയായ 20കാരി യുവതിയെ പ്രണയം നടിച്ച് വശത്താക്കി. പിന്നീട് വിവാഹവാഗ്ദാനം നല്‍കി എറണാകുളത്തും തൃശ്ശൂരും കൊണ്ടുപോയി പീഡിപ്പിച്ചു. യുവതിക്കൊപ്പം തിരികെ കാഞ്ഞിരപ്പള്ളിയിലെത്തിയ ഷാഹുല്‍, താന്‍ വിവാഹിതനാണെന്ന് വെളിപ്പെടുത്തിയശേഷം യുവതിയെ കുന്നുംഭാഗത്ത് ഇറക്കിവിട്ടു.

നിരാശയായ പെണ്‍കുട്ടി കടയില്‍നിന്നു ബ്‌ളേഡ് വാങ്ങിയശേഷം വഴിയരികില്‍വെച്ച് കൈഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. സംഭവംകണ്ട ഓട്ടോറിക്ഷാഡ്രൈവര്‍മാരും നാട്ടുകാരുംചേര്‍ന്ന് യുവതിയെ ആസ്​പത്രിയില്‍ എത്തിച്ചശേഷം പോലീസില്‍ വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.

ബസ്‌കണ്ടക്ടറായ ഷാഹുല്‍ ഹമീദ് ഏതാനുംനാള്‍മുമ്പ് ജോലിക്കിടെ ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശിനിയായ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇയാള്‍ പെണ്‍കുട്ടിയെ രജിസ്റ്റര്‍വിവാഹംചെയ്തു. അന്യമതസ്ഥയായ പെണ്‍കുട്ടിയെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനായി കഴിഞ്ഞ ജൂണ്‍ ഒമ്പതിന് പൊന്നാനിയില്‍ എത്തിച്ചു. ഇതിനുശേഷമാണ് വിഴിക്കത്തോട് സ്വദേശിനിയായ പെണ്‍കുട്ടിയെ ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചതെന്ന് കാഞ്ഞിരപ്പള്ളി സി.ഐ. എം.ജി.ശ്രീമോന്‍ പറഞ്ഞു.

മകളെ കാണാനില്ലെന്നുകാട്ടി വിഴിക്കത്തോട് സ്വദേശിനിയുടെ അമ്മ ഈമാസം ഒന്നാംതിയ്യതി പോലീസില്‍ പരാതി നല്‍കിയിരുന്നു. കാഞ്ഞിരപ്പള്ളി സി.ഐ.യുടെ നേതൃത്വത്തില്‍ എസ്.ഐ. ഷിന്റോ പി. കുര്യന്‍, എ.എം.മാത്യു, ജയചന്ദ്രന്‍, സുനിത എന്നിവരടങ്ങുന്ന സംഘമാണ് ഷാഹുല്‍ ഹമീദിനെ അറസ്റ്റുചെയ്തത്.
1-web-peedana-prathi-shahul-hameed-