പുകപ്പുര കത്തി നശിച്ചു

കാഞ്ഞിരപ്പള്ളി: ഇഞ്ചിയാനി ശ്രിവിലാസത്തില്‍ വിശ്വനാഥന്റെ പുകപ്പുര കത്തി നശിച്ചു.ഒരു ലക്ഷം രൂപയോളം നഷ്ടം കണക്കാക്കപ്പെടൃന്നു.

200 കിലോ ഷീറ്റ്, 150 കിലോ ഒട്ടുപാല്‍ എന്നിവ കത്തി നശിച്ചു.പുകപ്പുരയുടെ മേല്‍ക്കൂരയും കത്തി നശിച്ചു.അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ബിനു സെബാസ്റ്റിയന്റെ നേതൃത്വത്തിലുള്ള അഗ്നി ശമന സേനയെത്തി തീയണച്ചു.