പുഞ്ചവയല്‍ ഐ.എച്ച്.ഡി.പി. കോളനി നവീകരണനടപടി തുടങ്ങി – ആന്‍േറാ ആന്റണി

anto1മുണ്ടക്കയം:പുഞ്ചവയല്‍ 504 ഐ.എച്ച്.ഡി.പി. കോളനി സ്വയംപര്യാപ്തഗ്രാമം പദ്ധതിയില്‍പ്പെടുത്തി നവീകരണത്തിന് നടപടി തുടങ്ങിയതായി ആന്‍േറാ ആന്റണി എം.പി. പത്രസമ്മേളനത്തില്‍ അറിയിച്ചു.

പട്ടികജാതി വികസന വകുപ്പ് ഫണ്ടില്‍നിന്ന് എസ്.സി.കോളനികളുടെ വികസനത്തിനായി തിരഞ്ഞെടുക്കുന്ന പത്തനംതിട്ട മണ്ഡലത്തില്‍ എം.പി.ക്കായി അനുവദിച്ചത് പുഞ്ചവയല്‍ ഐ.എച്ച്.ഡി.പി. കോളനിയാണ്. ശുദ്ധജലപദ്ധതികള്‍, റോഡുനിര്‍മ്മാണം, മാലിന്യസംസ്‌കരണ പദ്ധതി, ഓടനിര്‍മാണം, കൃഷിയിടം വേലികെട്ടി സംരക്ഷണ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഒരുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

പദ്ധതിനടത്തിപ്പിന്റെ ആലോചനായോഗം ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ നടത്തി. ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും എം.പി. പറഞ്ഞു.

പ്രൊഫ. പി.ജെ.വര്‍ക്കി, പി.എ.സലിം, നൗഷാദ് ഇല്ലിക്കല്‍, ബി.ജയചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.