പുഞ്ചവയൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ 10 മുതൽ

പുഞ്ചവയൽ∙ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാളും പ്രതിഷ്ഠാ പെരുന്നാളും 10 മുതൽ നടക്കും. രാവിലെ 10ന് കൊടിയേറ്റ്, ആദ്യഫല ലേലം.

14ന് വൈകിട്ട് 5.30ന് പുലിക്കുന്ന് കുരിശടിയിൽ സന്ധ്യാ നമസ്കാരം, 6.30ന് പ്രസംഗം: ഫാ.ഗീവർഗീസ് തോമസ് പണിക്കശേരിൽ, 7.30ന് കുരിശടിയിൽ നിന്ന് അമരാവതി വഴി പള്ളിയിലേക്ക് റാസ, 15ന് രാവിലെ 8.30ന് മൂന്നിന്മേൽ കുർബാന ഫാ.കെ.എം സക്കറിയ കൂടത്തിങ്കൽ. 10ന് പ്രദക്ഷിണം ആശീർവാദം, നേർച്ചവിളമ്പ്, 10.45ന് ആധ്യാത്മിക സംഘടനകളുടെ വാർഷികം പ്രസംഗം: ഫാ.മാത്യൂ കുര്യൻ കൂടാരക്കല്ലിൽ, മൂന്നിന് കൊടിയിറക്ക്.