പുതിയ രാഷ്ട്രീയ നിലപാടുകൾ യു​ഡി​എഫിനെ എങ്ങനെ ബാധിക്കും.. ?


യു​​ഡി​​എ​​ഫി​​നു മാ​​നം ര​​ക്ഷി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ അ​​പൂ​​ർ​​വം ജി​​ല്ല​​ക​​ളി​​ലൊ​​ന്ന്. ഏ​​റ്റു​​മാ​​നൂ​​രി​​ലും വൈ​​ക്ക​​ത്തും ഒ​​ഴി​​കെ മ​​റ്റ് അ​​സം​​ബ്ലി മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ യു​​ഡി​​എ​​ഫ് തി​​ള​​ക്ക​​മാ​​ർ​​ന്ന വി​​ജ​​യം നേ​​ടി. അ​​തി​​ലു​​പ​​രി യു​​ഡി​​എ​​ഫ് രാ​​ഷ്ട്രീ​​യ​​ത്തി​​ലെ അ​​തി​​കാ​​യ​​ൻ​​മാ​​രു​​ടെ സ്വ​​ന്തം ജി​​ല്ല​​യെ​​ന്ന ഖ്യാ​​തി​​യും കോ​​ട്ട​​യ​​ത്തി​​നു​​ണ്ട്.

ക​​ഴി​​ഞ്ഞ പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും കോ​​ട്ട​​യം ജി​​ല്ല അ​​തി​​രി​​ടു​​ന്ന കോ​​ട്ട​​യം, പ​​ത്ത​​നം​​തി​​ട്ട, മാ​​വേ​​ലി​​ക്ക​​ര ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ കോ​​ണ്‍​ഗ്ര​​സ് വ​​ൻ​​വി​​ജ​​യം നേ​​ടി. യു​​ഡി​​എ​​ഫ് സം​​വി​​ധാ​​നം നി​​ല​​വി​​ൽ വ​​ന്ന​​തി​​നു​​ശേ​​ഷം ഒ​​രി​​ക്ക​​ൽ പോ​​ലും നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ എ​​ൽ​​ഡി​​എ​​ഫി​​നു കാ​​ര്യ​​മാ​​യ നേ​​ട്ട​​മു​​ണ്ടാ​​ക്കാ​​ൻ പ​​റ്റാ​​ത്ത ജി​​ല്ല​​യും കോ​​ട്ട​​യം​​ത​​ന്നെ. ഈ ​​ഐ​​ക്യ​​ത്തി​​നാ​​ണ് ജോ​​സ് വി​​ഭാ​​ഗ​​ത്തി​​ന്‍റെ പു​​റ​​ത്താ​​ക​​ലോ​​ടെ വി​​ള്ള​​ൽ വീ​​ഴു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പാ​​ലാ, കാ​​ഞ്ഞി​​ര​​പ്പ​​ള​​ളി, ച​​ങ്ങ​​നാ​​ശേ​​രി, ക​​ടു​​ത്തു​​രു​​ത്തി എ​​ന്നീ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എ​​മ്മും പു​​തു​​പ്പ​​ള്ളി​​യി​​ലും കോ​​ട്ട​​യ​​ത്തും കോ​​ണ്‍​ഗ്ര​​സും വി​​ജ​​യം നേ​​ടി. പൂ​​ഞ്ഞാ​​റി​​ൽ പി.​​സി. ജോ​​ർ​​ജി​​നാ​​യി​​രു​​ന്നു നേ​​ട്ടം.

കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ഭി​​ന്ന​​ത​​യോ​​ടെ ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ് (കാ​​ഞ്ഞി​​ര​​പ്പ​​ള്ളി) ജോ​​സ് വി​​ഭാ​​ഗ​​ത്തി​​നൊ​​പ്പ​​വും മോ​​ൻ​​സ് ജോ​​സ​​ഫ് (ക​​ടു​​ത്തു​​രു​​ത്തി). സി.​​എ​​ഫ്. തോ​​മ​​സ് (ച​​ങ്ങ​​നാ​​ശേ​​രി) ജോ​​സ​​ഫ് വി​​ഭാ​​ഗ​​ത്തി​​നൊ​​പ്പ​​വും നി​​ല​​കൊ​​ണ്ടു. ലോ​​ക്സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഒ​​ന്നേ​​കാ​​ൽ ല​​ക്ഷം വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​മാ​​യി​​രു​​ന്നു കോ​​ട്ട​​യ​​ത്ത് തോ​​മ​​സ് ചാ​​ഴി​​കാ​​ട​​നു ല​​ഭി​​ച്ച​​ത്.

പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ ആ​​ന്‍റോ ആ​​ന്‍റ​​ണി​​ക്ക് ഒ​​രു​​ല​​ക്ഷ​​ത്തോ​​ളം ഭൂ​​രി​​പ​​ക്ഷ​​വും മാ​​വേ​​ലി​​ക്ക​​ര​​യി​​ൽ കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷി​​നും മി​​ക​​ച്ച വി​​ജ​​യ​​വും ല​​ഭി​​ച്ചു. ഉ​​മ്മ​​ൻ​​ചാ​​ണ്ടി, ജോ​​സ് കെ. ​​മാ​​ണി, സി.​​എ​​ഫ്. തോ​​മ​​സ്, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ, മോ​​ൻ​​സ് ജോ​​സ​​ഫ് തു​​ട​​ങ്ങി പ്ര​​മു​​ഖ​​രു​​ടെ നി​​ര കോ​​ട്ട​​യ​​ത്തു നി​​ന്നാ​​ണ്. ഇ​​തി​​നൊ​​പ്പം യു​​ഡി​​എ​​ഫി​​ലെ മു​​ൻ​​നി​​ര നേ​​താ​​വാ​​യ കെ.​​സി. ജോ​​സ​​ഫി​​ന്‍റെ പ്ര​​ധാ​​ന ത​​ട്ട​​ക​​വും കോ​​ട്ട​​യം ത​​ന്നെ. യു​​ഡി​​എ​​ഫ് രൂ​​പീ​​ക​​ര​​ണ കാ​​ല​​ഘ​​ട്ടം മു​​ത​​ൽ ഉ​​മ്മ​​ൻ​​ചാ​​ണ്ടി​​യും കെ.​​എം. മാ​​ണി​​യു​​മാ​​ണു കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ യു​​ഡി​​എ​​ഫി​​നെ ന​​യി​​ച്ചി​​രു​​ന്ന​​ത്.

കെ.​​എം. മാ​​ണി​​യു​​ടെ വി​​യോ​​ഗ​​മാ​​ണ് ജി​​ല്ല​​യി​​ൽ യു​​ഡി​​എ​​ഫ് സം​​വി​​ധാ​​ന​​ത്തി​​നു വി​​ള്ള​​ൽ വീ​​ഴ്ത്തി തു​​ട​​ങ്ങി​​യ​​ത്. പി.​​ജെ. ജോ​​സ​​ഫും ജോ​​സ് കെ. ​​മാ​​ണി​​യും ത​​മ്മി​​ലു​​ള്ള അ​​ക​​ൽ​​ച്ച​​യു​​ടെ ആ​​ഘാ​​തം പാ​​ലാ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ് യു​​ഡി​​എ​​ഫി​​നു തി​​രി​​ച്ച​​ടി​​യാ​​യി മാ​​റി​​യ​​ത്.

യു​​ഡി​​എ​​ഫ് സ്വ​​ത​​ന്ത്ര​​നാ​​യി ജോ​​സ് വി​​ഭാ​​ഗ​​ത്തി​​ൽ​​നി​​ന്നും മ​​ത്സ​​രി​​ച്ച ജോ​​സ് ടോ​​മി​​നെ എ​​ൻ​​സി​​പി​​യി​​ലെ മാ​​ണി സി. ​​കാ​​പ്പ​​ൻ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ഇ​​ല​​ക്‌​​ഷ​​നു മു​​ന്പേ​​ത​​ന്നെ പി​​ള​​ർ​​പ്പും ഭി​​ന്ന​​ത​​യും വ​​ന്ന​​തോ​​ടെ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് മാ​​ണി വി​​ഭാ​​ഗ​​ത്തി​​ന്‍റെ നേ​​തൃ​​നി​​ര​​യും ര​​ണ്ടാ​​യി മു​​റി​​ഞ്ഞു. ജി​​ല്ല​​യി​​ൽ​​നി​​ന്നു​​ള്ള പ്ര​​മു​​ഖ മാ​​ണി വി​​ഭാ​​ഗം നേ​​താ​​ക്ക​​ളാ​​യി​​രു​​ന്ന സി.​​എ​​ഫ്. തോ​​മ​​സും ജോ​​യി ഏ​​ബ്ര​​ഹാ​​മും തോ​​മ​​സ് ഉ​​ണ്ണി​​യാ​​ട​​നും സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ലും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള നി​​ര ജോ​​സ​​ഫ് വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക് മാ​​റി.

ജോ​​സ് കെ. ​​മാ​​ണി​​ക്കൊ​​പ്പം തോ​​മ​​സ് ചാ​​ഴി​​കാ​​ട​​നും ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജും ഇ​​ടു​​ക്കി​​യി​​ൽ​​നി​​ന്നു​​ള്ള റോ​​ഷി അ​​ഗ​​സ്റ്റി​​നും ചേ​​ർ​​ന്നു. ഒ​​രി​​ക്ക​​ലും യോ​​ജി​​ക്കാ​​ത്ത വി​​ധം ഇ​​രു​​നേ​​താ​​ക്ക​​ളും ചേ​​രി​​തി​​രി​​ഞ്ഞു തു​​ട​​ങ്ങി​​യ പോ​​ർ​​വി​​ളി പാ​​ർ​​ട്ടി നേ​​തൃ​​സ്ഥാ​​ന​​ത്തെ ചൊ​​ല്ലി​​യാ​​യി​​രു​​ന്നു. ചെ​​യ​​ർ​​മാ​​ൻ സ്ഥാ​​ന​​വും ര​​ണ്ടി​​ല ചി​​ഹ്ന​​വും അ​​വ​​കാ​​ശം പ​​റ​​ഞ്ഞ് തു​​ട​​ങ്ങി​​യ പോ​​രാ​​ട്ടം കേ​​ന്ദ്ര​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍റെ മു​​ന്നി​​ൽ വ്യ​​വ​​ഹാ​​ര​​മാ​​യി തു​​ട​​രു​​ന്നു. ഏ​​റെ വൈ​​കാ​​തെ പാ​​ർ​​ട്ടി ചി​​ഹ്നം ആ​​ർ​​ക്കെ​​ന്ന​​തി​​ൽ അ​​ന്തി​​മ വി​​ധി വ​​രാ​​നി​​രി​​ക്കു​​ന്നു.

ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്ക് നാ​​ലു മാ​​സ​​ത്തി​​നു​​ശേ​​ഷം തെ​​ര​​ഞ്ഞെ​​ടു​​പ്പ് വ​​രാ​​നി​​രി​​ക്കെ ഇ​​പ്പോ​​ഴു​​ണ്ടാ​​യി​​രി​​ക്കു​​ന്ന ആ​​ഘാ​​തം യു​​ഡി​​എ​​ഫി​​നു ത​​ല​​വേ​​ദ​​ന​​യാ​​വും. ക​​ഴി​​ഞ്ഞ ത​​ദ്ദേ​​ശ സ്വ​​യം ഭ​​ര​​ണ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ട്ട​​യം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തും ജി​​ല്ല​​യി​​ലെ ഭൂ​​രി​​പ​​ക്ഷം ന​​ഗ​​ര, ബ്ലോ​​ക്ക്, ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളും യു​​ഡി​​എ​​ഫി​​നു ല​​ഭി​​ച്ചു.

നേ​​തൃ​​സ്ഥാ​​നം വീ​​തം വ​​യ്ക്കു​​ന്ന​​തി​​നെ​​യും ഇ​​ട​​ക്കാ​​ല​​ത്ത് സ്ഥാ​​നം മാ​​റു​​ന്ന​​തി​​നെ​​യും ചൊ​​ല്ലി തു​​ട​​ക്കം മു​​ത​​ൽ കോ​​ണ്‍​ഗ്ര​​സും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സും ത​​മ്മി​​ൽ ഭി​​ന്ന​​ത രൂ​​ക്ഷ​​മാ​​യി​​രു​​ന്നു. മാ​​ണി വി​​ഭാ​​ഗം യു​​ഡി​​എ​​ഫ് വി​​ട്ടു​​നി​​ന്ന ഒ​​രു വ​​ർ​​ഷം ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ കോ​​ണ്‍​ഗ്ര​​സും മാ​​ണി വി​​ഭാ​​ഗ​​വും ഇ​​രു​​ചേ​​രി​​ക​​ളി​​ൽ വി​​വി​​ധ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ വാ​​ർ​​ഡു​​ക​​ളി​​ൽ മ​​ത്സ​​രി​​ച്ചു.

ജോ​​സ്-​​ജോ​​സ​​ഫ് ഭി​​ന്ന​​ത നി​​ല​​നി​​ൽ​​ക്കെ​​യും അ​​ടു​​ത്ത​​യി​​ടെ ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ​​യി​​ലും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും ജോ​​സ് വി​​ഭാ​​ഗം പി​​ന്തു​​ണ​​യോ​​ടെ ജോ​​സ​​ഫ് വി​​ഭാ​​ഗം പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്ത് എ​​ത്തി. അ​​തേ​​സ​​മ​​യം കോ​​ട്ട​​യം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ൽ ജോ​​സ് വി​​ഭാ​​ഗ​​ത്തി​​ലെ സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം രാ​​ജി​​വ​​ച്ച് ജോ​​സ​​ഫ് വി​​ഭാ​​ഗ​​ത്തി​​ലെ അ​​ജി​​ത് മു​​തി​​ര​​മ​​ല​​യ്ക്ക് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം ന​​ൽ​​കാ​​ത്ത​​തി​​നെ ചൊ​​ല്ലി നാ​​ലു​​മാ​​സ​​മാ​​യി തു​​ട​​രു​​ന്ന പോ​​ർ​​വി​​ളി​​യും പോ​​രാ​​ട്ട​​വു​​മാ​​ണു പു​​തി​​യ മാ​​നം ക​​ണ്ടി​​രി​​ക്കു​​ന്ന​​ത്.

കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജോ​​സ് വി​​ഭാ​​ഗം യു​​ഡി​​എ​​ഫു​​മാ​​യി ഇ​​ല​​ക്‌​​ഷ​​നു മു​​ന്പ് ധാ​​ര​​ണ​​യി​​ൽ എ​​ത്തു​​ന്നി​​ല്ലെ​​ങ്കി​​ൽ ജി​​ല്ല​​യി​​ലെ രാ​​ഷ്‌​​ട്രീ​​യ മു​​ന്ന​​ണി ബ​​ന്ധം ത​​ന്നെ പു​​തി​​യ ത​​ല​​ങ്ങ​​ളി​​ലെ​​ത്താം. നേ​​തൃ​​ത്വ​​വും പാ​​ർ​​ട്ടി​​യും എ​​വി​​ടേ​​ക്ക് ആ​​ർ​​ക്കൊ​​പ്പം പോ​​യാ​​ലും യു​​ഡി​​എ​​ഫ് മ​​മ​​ത​​യു​​ള്ള അ​​ണി​​ക​​ളു​​ടെ നി​​ല​​പാ​​ട് നി​​ർ​​ണാ​​യ​​ക​​മാ​​കും.