പുതിയ വൈദ്യുതി നിരക്ക്; ചെറിയ കുടുംബത്തിന് 200 രൂപ വരെ കൂടാം

പുതിയ വൈദ്യുതി നിരക്ക് നിലവിൽ വരുമ്പോൾ 4 അംഗങ്ങൾ ഉള്ള ഒരു ശരാശരി കുടുംബത്തിന് 200 രൂപ വരെ വൈദ്യുതി ചാർജ് വർധിക്കാം. 2 മാസത്തെ ചാർജായി ഇപ്പോൾ ലഭിക്കുന്ന 1500 രൂപയുടെ ബിൽ 1700 ആയി മാറും. 300 മുതൽ 400 വരെ യൂണിറ്റ് ശരാശരി ഉപയോഗിക്കുന്നവരുടെ കണക്കാണിത്.

ശ്രദ്ധിക്കാതെ പോകുന്ന ചെലവുകൾ

ഒൻപതാം തവണയും വാഹനം ഇടിച്ചു വീട്ടുമതിൽ തകർന്നു; അകത്തേക്കു വരുമോയെന്ന് ഭീതി…
∙ഉപയോഗ ശേഷം ഫാനുകൾ ഓഫ് ചെയ്യുക.

∙ രാവിലെ ജനാലകളും വാതിലുകളും തുറന്നിട്ട് വെളിച്ചം ക്രമീകരിക്കുക.

∙ ഇൻഡക്‌ഷൻ കുക്ക് ടോപ് വൈദ്യുതി കുടിച്ചു തീർക്കുന്ന ഉപകരണമാണ്. ആവശ്യത്തിനു മാത്രം ഉപയോഗിക്കുക.

∙ എസി ഉപയോഗിക്കുന്ന മുറികളിൽ വായു ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തുക.

5 കാര്യങ്ങൾ ശ്രദ്ധിക്കാം

1. വെളിച്ചത്തിനു സിഎഫ്എൽ ഉപയോഗിക്കുക; സാധാരണ ബൾബുകൾ ഒഴിവാക്കുക

2. തുണി ഇസ്തിരിയിടുന്നത് ആഴ്ചയിൽ ഒന്ന് എന്ന കണക്കിൽ ചെയ്യുക. എന്നും വൈദ്യുത ഇസ്തിരിപ്പെട്ടി ഉപയോഗിക്കുന്നത് ഒഴിവാക്കുക.

3. ഉചിതമായ റഫ്രിജറേറ്റർ തിരഞ്ഞെടുക്കുക, സമയം ക്രമീകരിച്ച് ഇടയ്ക്ക് ഓഫ് ചെയ്യുക.

4. വാട്ടർ‍ ടാങ്കിലേക്കു മോട്ടർ പമ്പ് ചെയ്യുന്നത് ആവശ്യത്തിനു മാത്രം. വെള്ളം സൂക്ഷിച്ച് ഉപയോഗിക്കുക. ജലവും വൈദ്യുതിയും ഒരുമിച്ചു ലാഭിക്കാം

5. ഇലക്ട്രോണിക് സാധനങ്ങൾ ഉപയോഗം കഴി‍ഞ്ഞാൽ സ്വിച്ച് ഓഫ് ചെയ്യുക.

ഒറ്റത്തവണ ‌നിക്ഷേപം; സോളർ

സോളർ പാനലുകൾ വിവിധ അളവിൽ ലഭ്യം. ഒരു വീട്ടിലേക്ക് ആവശ്യമായ അളവിൽ സോളർ പാനൽ ഘടിപ്പിക്കാൻ ഏകദേശം 1.2 ലക്ഷം രൂപ ചെലവു വരും. 3000 വാട്ടിന്റെ പാനൽ വേണം 12 മുതൽ 15 യൂണിറ്റ് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ. സാധാരണ വീടുകളിൽ വാർഷിക അടിസ്ഥാനത്തിൽ ശരാശരി കണക്കെടുത്താൽ ഇത്രയും വൈദ്യുതി വേണ്ടിവരും. ഏകദേശം 300 ചതുരശ്ര അടി സ്ഥലമാണ് ഇൗ പാനലുകൾ ഉറപ്പിക്കാൻ വേണ്ടത്.

ബാറ്ററി തുടങ്ങി അനുബന്ധ ഉപകരണങ്ങൾക്ക് വേറെയും തുക ചെലവാകും. ഒറ്റത്തവണ നിക്ഷേപമാണിത്. വർഷങ്ങൾ മുന്നോട്ട് പോകുമ്പോൾ നിക്ഷേപം ലാഭം തരും. ഇത്രയും പണം ചെലവാക്കുന്നില്ലെങ്കിൽ ചെറിയ അളവിൽ സോളർ പാനലുകൾ ഉപയോഗിക്കാം. വൈദ്യുതി ഉപയോഗത്തിൽ അത്രയും കുറവു വരുത്താം. കുളിക്കാൻ വെള്ളം തിളപ്പിക്കാൻ സോളർ വാട്ടർ ഹീറ്റർ വിപണിയിൽ ലഭ്യം. വൈദ്യുത ഹീറ്ററുകളെക്കാൾ പണം ലഭിക്കാം.