പുരോഗമന കലാസാഹിത്യ സംഘം സമ്മേളനം

കാഞ്ഞിരപ്പള്ളി: പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം സംസ്ഥാന സമിതിയംഗം പൊന്‍കുന്നം സെയ്ത് ഉദ്ഘാടനം ചെയ്തു. കൂവപ്പള്ളിയില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജേക്കബ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. വിവിധ കലാവതരണങ്ങളും, മാസികാ പ്രദര്‍ശനവും പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി നടന്നു. ഉദ്ഘാടന സമ്മേളനം പി. കെ. അബ്ദുള്‍ കരീം (പ്രസിഡന്റ്), ജേക്കബ് ജോര്‍ജ്, റെജീനാ റെഫീഖ്, എ. ജി. തങ്കപ്പന്‍ (വൈസ് പ്രസിഡന്റുമാര്‍), എം. എ. റിബിന്‍ ഷാ (സെക്രട്ടറി), ആര്‍. ധര്‍മകീര്‍ത്തി, എ. ജി. പി. ദാസ്, ബിന്ദു വി. എസ് (ജോ. സെക്രട്ടറിമാര്‍), എന്‍. സോമനാഥന്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി ഇരുപത്തിയേഴംഗ ഏരിയാ കമ്മറ്റിയെ തെരഞ്ഞെടുത്തു. വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ഫാ. ഡോ. മാത്യൂസ് വാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. പി. കെ. അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. എം. എ. റിബിന്‍ ഷാ, കെ. എന്‍. ദാമോദരന്‍, കെ. ആര്‍. തങ്കപ്പന്‍, അജാസ് റഷീദ്, ആര്‍. ധര്‍മ കീര്‍ത്തി എന്നിവര്‍ പ്രസംഗിച്ചു.