പുലി ഇറങ്ങി , കാട്ടുപോത്ത്‌ ഇറങ്ങി , മുണ്ടക്കയംകാരുടെ ഉറക്കം കെടുത്തുവാൻ ഇപ്പോള്‍ കാട്ടാനയും..

മുണ്ടക്കയം: പുഞ്ചവയല്‍ 504 കോളനിവാസികളില്‍ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. പുഞ്ചവയല്‍, 504 കോളനി തൈപറമ്പില്‍ ബാബു ജോസഫ്‌, തേവലക്കാട്ടില്‍ അജയകുമാര്‍ എന്നിവരുടെ കൃഷിയിടങ്ങളാണ്‌ ആന തകര്‍ത്തത്‌.

ഒരു മാസം മുന്‍പ്‌ പ്രദേശത്ത്‌ പുലി ഇറങ്ങിയത്‌ നാട്ടുകാരില്‍ ഭീതി പരത്തിയിരുന്നു. തുടര്‍ന്ന്‌ ആഴ്‌ചകള്‍ക്കുള്ളില്‍ സമീപ പ്രദേശങ്ങളില്‍ കാട്ടുപോത്തിന്റെ ശല്യവുമുണ്ടായി. പ്രദേശത്ത്‌ സ്‌ഥിരമായി ഉണ്ടാകുന്ന വൈദ്യുതി മുടക്കവും നാട്ടുകാരില്‍ ആശങ്ക ഉണര്‍ത്തുന്നുണ്ട്‌. ഇക്കാരണത്താല്‍ സന്ധ്യമയങ്ങിയാല്‍ നാട്ടുകാര്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌.