പുഴകളില്‍ ഇറങ്ങരുത്

drowning
മീനച്ചിലാറ്റിലും മറ്റ് നദികളിലും ക്രമാതീതമായി വെള്ളം ഉയര്‍ന്നതിനാല്‍ ജനങ്ങള്‍ മത്സ്യബന്ധനത്തിനോ കുളിക്കാനോ ഇറങ്ങുന്നത് അപകടകരമാണെന്ന് ആര്‍.ഡി.ഒ. അറിയിച്ചു. കുട്ടികളെ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും നദികളിലും കുളിക്കാനോ ചങ്ങാടം,കൊതുമ്പുവള്ളം, ട്യൂബ് മുതലായവയിലൂടെ സഞ്ചരിക്കാനോ മറ്റ് ജല വിനോദങ്ങള്‍ക്കോ അനുവദിക്കരുതെന്നും അറിയിച്ചു.

നദികളും കായലും കൈത്തോടുകളുമെല്ലാം നിറഞ്ഞുകവിഞ്ഞൊഴുകുന്ന ഈ ദിവസങ്ങളില്‍ മുങ്ങിമരണം പതിവായിരിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.

ജലാശയങ്ങളിലും തോടുകളിലും നീന്തല്‍ നന്നായി വശമില്ലാത്തവര്‍ കുളിക്കാനും തുണി നനയ്ക്കാനും മൃഗങ്ങളെ കുളിപ്പിക്കാനും ഇറങ്ങരുത്. നീന്തല്‍ വശമുണ്െടങ്കിവും തനിച്ച് വെള്ളത്തിലിറങ്ങാതിരിക്കുന്നതാണു കൂടുതല്‍ സുരക്ഷിതം.

അവധി ദിവസങ്ങളില്‍ ഉല്ലാസത്തിനു പുറത്തുപോകുന്ന കുട്ടികള്‍ എവിടെയാണ് സമയം ചെലവഴിക്കുന്നതെന്നു മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം.മാതാപിതാക്കളുടെ അറിവില്ലാതെ കുട്ടികളെ അവധി ആഘോഷത്തിനു വിടരുത്. കാല്‍ കഴുകാന്‍പോലും നദികളില്‍ ഇറങ്ങരുത്.

പാറക്കുളങ്ങള്‍, കൈത്തോടുകള്‍ എന്നിവിടങ്ങളിലുള്ള അലക്കും കുളിയും ശ്രദ്ധയോടെ വേണം. വീടിനു സമീപം വെള്ളക്കെട്ടുകളുണ്െടങ്കില്‍ മൂടിക്കളയുക. കുട്ടികള്‍ അപകടത്തില്‍പ്പെടാം. പരിചയമില്ലാത്ത കടവുകളില്‍ കുളിക്കാനും നനയ്ക്കാനും പോകരുത്. വെള്ളം കുറവാണെന്ന തോന്നലില്‍ തോടുകള്‍ ഇറങ്ങിക്കടന്നാലും ഒഴുക്കില്‍പ്പെടാം.

കടത്തുവള്ളങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധവേണം. പരിധിയില്‍ കൂടുതല്‍ ആളുകളെ ഒരു കാരണവശാലും വള്ളത്തില്‍ കയറ്റരുത്. കാലപ്പഴക്കം ചെന്ന വള്ളങ്ങള്‍ വെള്ളപ്പൊക്ക കാലത്ത് കടത്തിന് ഉപയോഗിക്കരുത്. ലൈഫ് ബോട്ട്, കളിവള്ളം, ചങ്ങാടം എന്നിവയില്‍ കയറി ഉല്ലാസം ഒഴിവാക്കുക.ഈ ദിവസങ്ങളില്‍ നീന്തല്‍പരിശീലനം കര്‍ശനമായി ഒഴിവാക്കണം.

വെള്ളത്തിലിറങ്ങി കാല്‍ കുഴയുകയോ ഒഴുക്കില്‍ അകപ്പെടുകയോ ചെയ്താല്‍ ഉറക്കെ വിളിച്ച് സഹായം തേടുക. മുങ്ങിത്താഴുന്നയാളെ നീന്തല്‍ വശമില്ലാത്തവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കരുത്.മദ്യം, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവ ഉപയോഗിച്ചശേഷം വെള്ളത്തിലിറങ്ങരുത്.

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)