പു​ണ്യം പൂ​ങ്കാ​വ​ന​ത്തെ അ​നു​മോ​ദി​ക്കാ​ൻ നാ​ളെ മ​ന്ത്രി​യെ​ത്തു​ന്നു, എ​രു​മേ​ലി​യി​ൽ

എ​രു​മേ​ലി : പ്ര​ധാ​ന​മ​ന്ത്രി അ​നു​മോ​ദി​ച്ച​തി​ന് പി​ന്നാ​ലെ പോ​ലീ​സി​ന്‍റെ പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി​ക്ക് നാ​ട്ടു​കാ​ർ നാ​ളെ യോ​ഗം സം​ഘ​ടി​പ്പി​ച്ച് കൃ​ത​ജ്ഞ​ത അ​റി​യി​ക്കാ​നൊ​രു​ങ്ങു​ന്നു. മ​ന്ത്രി ക​ട​കം​പു​ള​ളി സു​രേ​ന്ദ്ര​ൻ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന​റി​യി​ച്ചി​ട്ടു​ണ്ട്.

രാ​വി​ലെ പ​ത്തി​ന് എ​രു​മേ​ലി അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി പാ​രി​ഷ് ഹാ​ളി​ലാ​ണ് അ​നു​മോ​ദ​ന​യോ​ഗം.
പി.​സി. ജോ​ർ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​സ്പി മു​ഹ​മ്മ​ദ് റെ​ഫീ​ഖ് സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തും. പ​ദ്ധ​തി നോ​ഡ​ൽ ഓ​ഫീ​സ​റും ഐ​ജി യു​മാ​യ പി. ​വി​ജ​യ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ദേ​വ​സ്വം, ടൂ​റി​സം, സ​ഹ​ക​ര​ണ വ​കു​പ്പു​ക​ളു​ടെ മ​ന്ത്രി ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ന​ട​ത്തും. ച​ട​ങ്ങി​ൽ വി​ശി​ഷ്ട വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ൻ ജ​യ​രാ​ജ് എം​എ​ൽ​എ, ക​ള​ക്ട​ർ ഡോ. ​ബി.​എ​സ്. തി​രു​മേ​നി, ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ ​പ​ത്മ​കു​മാ​ർ, എ​സ്പി വി. ​അ​ജി​ത്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ, ഡി​വൈ​എ​സ്പി മാ​രാ​യ ജി. ​അ​ശോ​ക് കു​മാ​ർ, ഇ​മ്മാ​നു​വേ​ൽ പോ​ൾ, ആ​ർ​ഡി​ഒ രാം​ദാ​സ്, സ്വാ​മി സ​ദ് സ്വ​രൂ​പാ​ന​ന്ദ സ​ര​സ്വ​തി, ഫാ.​സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ, പി.​എ. ഇ​ർ​ഷാ​ദ്, സി​ഐ ടി.​ഡി. സു​നി​ൽ കു​മാ​ർ, മു​ജീ​ബ് റ​ഹ്മാ​ൻ, ഡോ.​സീ​ന ഇ​സ്മാ​യി​ൽ, എം.​എ​ൻ. മാ​ഹീ​ൻ തു​ട​ങ്ങി വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.