പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ പോളിംഗ്‌ ശതമാനം കുറഞ്ഞതിന്‍റെ പേരില്‍ പി.സി ജോര്‍ജിനെമാത്രം പഴിക്കുന്നത്‌ ശരിയല്ലന്നു യു.ഡിഎഫ്‌ ചെയര്‍മാനും ഇലക്ഷന്‍കമ്മിറ്റി കണ്‍വീനറുമായ ജോര്‍ജ്‌ ജേക്കബ്ബ്‌ .

പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ പോളിംഗ്‌ ശതമാനം കുറഞ്ഞതിന്‍റെ പേരില്‍ പി.സി ജോര്‍ജിനെമാത്രം പഴിക്കുന്നത്‌ ശരിയല്ലന്നും ആന്‍റോ ആന്‍റണിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ യു.ഡി.എഫിന്‌ കഴിയാത്തതിനാലാണന്നും യു.ഡിഎഫ്‌ ചെയര്‍മാനും ഇലക്ഷന്‍കമ്മിറ്റി കണ്‍വീനറുമായ ജോര്‍ജ്‌ ജേക്കബ്ബ്‌ .

റബ്ബറിന്‍റെ വിലയിടിവും കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടും കൃഷിക്കാരെ അസംതൃപ്‌തരാക്കി. പരന്പരാഗത കോണ്‍ഗ്രസ്‌, യു.ഡി.എഫ്‌ വോട്ടുകള്‍ കുറയാന്‍ ഇതുംകാരണമായി. യു.ഡി.എഫ്‌ നേതൃത്വം ആവശ്യപ്പെട്ട കാര്യങ്ങള്‍ പി.സിജോര്‍ജ്‌ നിറവേറ്റിയിട്ടുണ്ടെന്നും കാര്‍ഷികമേഖലയിലെ പ്രതിഷേധമുണ്ടെങ്കിലും പൂഞ്ഞാറില്‍ ആന്‍റോആന്‍റണിക്ക്‌ വ്യക്‌തമായ ഭൂരിപക്ഷം ലഭിക്കുമെന്നും ജോര്‍ജ്‌ ജേക്കബ്ബ്‌ പറഞ്ഞു.

അതേസമയം ജനത്തെമറന്നവര്‍ പരാജയപ്പെട്ടാല്‍ കേരളാകോണ്‍ഗ്രസിന്‌ ബാധ്യയില്ലന്ന്‌ യൂത്ത്‌ ഫ്രണ്ട്‌ എം പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

പത്തനംതിട്ടമണ്ഡലത്തില്‍ ആന്‍റോആന്‍റണിയെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയാക്കിയ തീരുമാനം മാറ്റണമെന്ന്‌ ജനുവരി 15ന്‌ എ.ഐ.സി.സിക്ക്‌ യൂത്ത്‌ഫ്രണ്ട്‌ പൂഞ്ഞാര്‍ നിയോജകമണ്ഡലംകമ്മിറ്റി പരാതി നല്‍കിയത്‌ ജനവികാരം അറിഞ്ഞുകൊണ്ടുതന്നെയായിരുന്നുവെന്ന്‌ പ്രസിഡന്‍റ്‌ ജോളിമടുക്കക്കുഴി പ്രസ്‌താവനയില്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ്‌ നേതൃത്വം ഇത്‌ അവഗണിക്കുകയായിരുന്നു.

മുന്നണിമര്യാദയുടെ പേരില്‍ മാത്രമാണ്‌ ആന്‍റോയുടെ സ്‌ഥാനാര്‍ത്തിത്വം അംഗീകരിച്ചത്‌. യാതൊരുവികസനവും പത്തനംതിട്ടയില്‍ നടത്താന്‍ എം.പിക്ക്‌ സാധിച്ചില്ലന്നും കോടികളുടെ അനധികൃതസന്പാദ്യങ്ങള്‍ നേടിയെടുക്കാന്‍ വ്യഗ്രതകാട്ടിയതുമാണ്‌ ജനംവോട്ട്‌ചെയ്യാനിറങ്ങാത്തിന്‌ കാരണമെന്നും കമ്മിറ്റി കുറ്റപ്പെടുത്തി