പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും രണ്ടു ബൂത്തുകൾ പൂർണമായും വനിതാ ഉദ്യോഗസ്ഥർ നിയന്ത്രിക്കും

കാഞ്ഞിരപ്പള്ളി ∙ പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും രണ്ടു ബൂത്തുകൾ പൂർണമായും വനിതാ ഉദ്യോഗസ്ഥർ നിയന്ത്രിക്കും. പ്രിസൈഡിങ് ഓഫിസർ മുതൽ പൊലീസ് വരെ വനിതാ ഉദ്യോഗസ്ഥർ മാത്രമായിരിക്കും ഇവിടെ.

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ 25–ാം നമ്പർ ബൂത്തും ചിറക്കടവ് ശ്രീരാമവിലാസം എൻഎസ്എസ് ഹൈസ്കൂളിലെ 61–ാം നമ്പർ ബൂത്തും വനിതാ ഉദ്യോഗസ്ഥരാണു നിയന്ത്രിക്കുന്നത്.

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ 64–ാം നമ്പർ ബൂത്തും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ 67–ാം നമ്പർ ബൂത്തും വനിതാ ഉദ്യോഗസ്ഥർ നിയന്ത്രിക്കും.