പൂഞ്ഞാറിൽ കനത്ത പോളിംഗ് 79.8%. കാഞ്ഞിരപ്പള്ളിയിൽ 76.3%

പൂഞ്ഞാറിൽ കനത്ത പോളിംഗ് 79.8%. കാഞ്ഞിരപ്പള്ളിയിൽ 76.3%

ഇന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിലെ പോളിംഗ് ശതമാനം സംസ്ഥാന ശരാശരിയേക്കാൾ വളരെ ഉയരത്തിൽ.. സംസ്ഥാനത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചത് 71.7 ശതമാനം പേർ. എന്നാൽ പൂഞ്ഞാറിലെ പോളിംഗ് ശതമാനം 79.8%.
കാഞ്ഞിരപ്പള്ളിയും മോശമാക്കിയില്ല 76.3% പോളിംഗ് മണ്ഡലത്തിൽ നടന്നു.

അവസാന മണിക്കൂറുകളിൽ പൂഞ്ഞറിലും കാഞ്ഞിരപ്പള്ളിയിലുംമികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. രാവിലെ പോളിങ് തുടങ്ങിയപ്പോൾ മുതൽ പല സ്ഥലങ്ങളിലും കനത്ത പോളിംഗ് നടന്നിരുന്നു. ഗ്രാമപ്രദേശങ്ങളിലും മലയോരമേഖലകളിലും മന്ദഗതിയിലായിരുന്നു വോട്ടെടുപ്പ്. രാവിലെ പൈയ്ത മഴ ഈ മേഖലകളിലെ വോട്ടെടുപ്പ് മന്ദഗതിയിലാക്കിയെങ്കിലും മഴ മാറിയതോടെ ശക്തമായി തുടർന്നു .