പൂഞ്ഞാർ പ്രശനം നീറി നില്ക്കുന്നു …

പൂഞ്ഞാർ : പി.സി.ജോർജിനെ നേരിടാൻ പിണറായി വിജയൻ നേരിട്ട് മൂന്നു തവണയെത്തിയെങ്കിലും ഇടതുമുന്നണിക്ക് കടുത്ത ആഘാതം ഏൽപിച്ചാണ് പൂഞ്ഞാറിന്റെ ഫലം പുറത്തുവന്നത്. കഴിഞ്ഞ തവണ ഇടതുമുന്നണി നേടിയ 44105 വോട്ടിൽ നിന്നു നേർപകുതിയായി – 22270. ജോർജിന്റെ ഭൂരിപക്ഷം ഇതിനെക്കാൾ കൂടുതൽ– 27821 വോട്ട്. സിപിഎം ജില്ലാ നേതൃത്വവും മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്നവരും സംസ്ഥാന നേതൃത്വത്തിനു വിശദീകരണം നൽകേണ്ടിവന്നേക്കാം. പി.സി.ജോർജിനെ പരാജയപ്പെടുത്തണമെന്നുള്ള കേരള കോൺഗ്രസിന്റെ ആവശ്യവും നടപ്പാക്കാനാകാതെ യുഡിഎഫും പൂഞ്ഞാറിൽ പകച്ചുനിന്നു.

യുഡിഎഫിന്റെ വോട്ടുചോർച്ചയെപ്പറ്റി കേരള കോൺഗ്രസും കോൺഗ്രസും പരസ്പരം പഴിചാരുന്നു. പൂഞ്ഞാറിൽ കോൺഗ്രസിൽ ചില അടിയൊഴുക്കുകൾ നടന്നുവെന്നതു വരുംദിവസങ്ങളിൽ ചർച്ചയിലെത്തും.