പൂത്തുതുടങ്ങി, നക്ഷത്രമരങ്ങൾ

മഞ്ഞു പെയ്യുന്ന ഡിസംബർ എത്തിയതോടെ നക്ഷത്രമരങ്ങൾ പൂത്തുതുടങ്ങി. നക്ഷത്രങ്ങൾ വാങ്ങുന്ന കാര്യത്തിൽ ഏറെ മുന്നിലാണു ജില്ല. ക്രിസ്മസിനു മുന്നോടിയായി നഗരത്തിലെ പല വീടുകളിലും തിളങ്ങുന്ന നക്ഷത്രങ്ങൾ തൂക്കിയിട്ടുണ്ട്. ജില്ലയുടെ പല ഭാഗങ്ങളിലും ക്രിസ്മസ് നക്ഷത്രങ്ങളുടെ വിപണി നവംബർ അവസാനത്തോടെ തന്നെ ആരംഭിച്ചിരുന്നു. പുതിയ ട്രെൻഡുകളിലുള്ള നക്ഷത്രങ്ങളും ഈ വർഷം വിപണിയിലെത്തിയിട്ടുണ്ട്.

20 രൂപയിൽ തുടങ്ങുകയാണ്, നക്ഷത്രവിപണി. പുൽക്കൂടുകളിലേക്ക് ആവശ്യമായ കുഞ്ഞുനക്ഷത്രങ്ങൾ മുതൽ എൽഇഡി ബൾബുകളിട്ട നക്ഷത്രങ്ങളും വാൽനക്ഷത്രങ്ങളുമൊക്കെ ഇതിനകം കടകളിലെത്തിയിട്ടുണ്ട്. ഡിസംബർ ആദ്യത്തോടെ വീടുകളിൽ നക്ഷത്രങ്ങളിടുന്നവർ ക്രിസ്മസ് അടുക്കുമ്പോൾ വീണ്ടുമൊരു പുത്തൻ നക്ഷത്രം കൂടി വാങ്ങി തൂക്കാറുണ്ടെന്നു നഗരത്തിലെ വ്യാപാരികൾ പറയുന്നു. 750 രൂപ വരെയുള്ള നക്ഷത്രങ്ങളും വിപണിയിലുണ്ട്.

വെള്ളം വീണാൽ നനഞ്ഞുപോകാത്ത നക്ഷത്രങ്ങളും തിളക്കമുള്ള ഗിൽറ്റ് ഉപയോഗിച്ചു നിർമിക്കുന്ന നക്ഷത്രങ്ങളുമാണ് ഇതുവരെ എത്തിയതിലെ കേമൻമാർ. കേരളത്തിൽ നിർമിക്കുന്ന നക്ഷത്രങ്ങളാണ് ഇതുവരെ വിപണിയിലെത്തിയത്. ഡിസംബർ 15 ആകുമ്പോഴേക്കും നക്ഷത്രങ്ങൾ തേടി കടകളിലേക്ക് എത്തുന്നവരുടെ എണ്ണം കൂടുമെന്നാണു വിപണിയുടെ പ്രതീക്ഷ.

തൃശൂർ, എറണാകുളം ജില്ലകളാണു നക്ഷത്രങ്ങൾ നിർമിച്ചു വിപണിയിലെത്തിക്കുന്നതിൽ കേരളത്തിനകത്തെ പ്രധാനികൾ. ഒരു വർഷത്തെ അധ്വാനമാണു നക്ഷത്രങ്ങളായി വിപണിയിലെത്തുന്നതെന്നാണ് ഇവർ പറയുന്നത്. നക്ഷത്ര നിർമാണത്തിന് ആവശ്യമായ കടലാസുകൾ വാങ്ങുന്നതു മുതൽ ആ അധ്വാനം ഉണ്ട്. പ്രിന്റിങ്, കട്ടിങ് തുടങ്ങി നക്ഷത്രങ്ങൾ ഒട്ടിക്കുന്നതു വരെയുള്ള ജോലികൾക്കൊടു