പൂനെ വാരിയേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 41 റണ്‍സ് ജയം

rohit sharma

മുംബൈ: പൂനെ വാരിയേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 41 റണ്‍സ് ജയം. മുംബൈ ഉയര്‍ത്തിയ 184 എന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന പൂനെയുടെ പോരാട്ടം 142 റണ്‍സില്‍ അവസാനിച്ചു. നിശ്ചിത ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എടുക്കാനെ പൂനെയ്ക്ക് കഴിഞ്ഞുള്ളൂ. അര്‍ധസെഞ്ച്വറിയെടുത്ത രോഹിത് ശര്‍മ്മയുടേയും 44 റണ്‍സെടുത്ത സച്ചിന്റേയും 41 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കിന്റേയും ബാറ്റിംഗ് പ്രകടമാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പുനെയ്ക്ക് വേണ്ടി 38 റണ്‍സെടുത്ത മിച്ചല്‍ ജോണ്‍സണും 24 റണ്‍സെടുത്ത യുവരാജ് സിംഗും 23 റണ്‍സെടുത്ത സുമനുമാണ് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്.

മൂന്ന് വിക്കറ്റെടുത്ത മിച്ചല്‍ ജോണ്‍സണാണ് പൂനെ ബാറ്റിംഗ് നിരയെ തകര്‍ത്തത്.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ റിക്കി പോണ്ടിംഗും(14) സച്ചിനും(44) നല്‍കിയത്. ഇരുവരും ഒന്നിച്ച ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 54 റണ്‍സ് പിറന്നു. 29 പന്തില്‍ നിന്നാണ് സച്ചിന്‍ 44 റണ്‍സ് എടുത്തത്. എന്നാല്‍ ഇരുവരേയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി പുനെ മുംബൈയെ ഞെടിച്ചു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദിനേശ് കാര്‍ത്തിക്കും രോഹിത് ശര്‍മ്മയുംമികച്ച രീതിയില്‍ ബാറ്റ് വീശാന്‍ തുടങ്ങിയപ്പോള്‍ മുംബൈയുടെ സ്‌കോര്‍ തുടക്കത്തില്‍പ്പോലെ ചലിക്കാന്‍ തുടങ്ങി. ദിനേശ് കാര്‍ത്തിക്ക് 41 റണ്‍സെടുത്തപ്പോള്‍ പുറത്താകാതെ  രോഹിത് ശര്‍മ്മ 62 റണ്‍സെടുത്തു. കെവിന്‍ പൊള്ളാര്‍ഡ് 19 റണ്‍സെടുത്തു. നിശ്ചിത ഇരുപത് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 183 റണ്‍സെടുത്തത്. .