പൂര്‍വ വിദ്യാര്‍ഥി സമ്മേളനം

എലിക്കുളം: സെന്റ് മാത്യൂസ് എല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വവിദ്യാര്‍ഥി സമ്മേളനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് എലിക്കുളം ഇന്‍ഫന്റ് ജീസസ് പാരീഷ് ഹാളില്‍ നടത്തും.

ഗുരുവന്ദനം, പ്രതിഭാസംഗമം എന്നിവയും ചടങ്ങില്‍ നടത്തും. സ്‌കൂള്‍ മാനേജര്‍ ഫാ. ജോയി ചിറ്റൂരിന്റെ അധ്യക്ഷതയില്‍ കെ.എം. മാണി എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുക്കും. യോഗത്തില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുക്കും. തുടര്‍ന്ന് സംഗീതവിരുന്ന് നടത്തും.