പൂർവ അധ്യാപകരുടെ സ്നേഹ സമ്മാനം; അന്ന് വിമാനം, ഇന്ന് കപ്പൽ

തിടനാട് ∙ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ഈ വർഷവും പൂർവ അധ്യാപകരുടെ സ്നേഹ സമ്മാനമായി കപ്പൽ യാത്ര. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ മികവിൽ തിരഞ്ഞെ‍ുക്കപ്പെട്ട 13 വിദ്യാർഥികൾക്കാണ് ഇന്ന് കപ്പൽ യാത്ര ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം വിദ്യാർഥികൾക്കായി വിമാന യാത്രയാണ് പുർ‌വ അധ്യാപകർ ഒരുക്കിയിരുന്നത്.

തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് പിന്തുണയുമായി ഹെഡ്മിസ്ട്രസ് ജയശ്രീയുടെ നേതൃത്വത്തിൽ അധ്യാപക പ്രതിനിധികളും പിടിഎ അംഗങ്ങളും മാതാപിതാക്കളും ഒപ്പമുണ്ട്. കടൽ കാഴ്ചകൾ കാണാൻ ആവേശത്തോടെ തയാറെടുക്കുകയാണ് വിദ്യാർഥികൾ. 1985–86 ബാച്ച് എസ്എസ്എൽസി വിദ്യാർഥികളായിരുന്നവർ പ്രിന്ററും ഫോട്ടോസ്റ്റാറ്റ് മെഷീനും സംഭാവനയായി നൽകിയിരുന്നു.

പൂർവ വിദ്യാർഥികളായ അനിൽ കൃഷ്ണ, ഡോ വാസുദേവൻ നായർ എന്നിവർ ചേർന്ന് മൈക്ക് സിസ്റ്റവും സ്കൂളിന് നൽകി സ്കൂളിന് കൈത്താങ്ങായി രംഗത്തുണ്ട്.