പെന്ഷന് തുക ദുരിതാശ്വാസ നിധിയിലേക്ക്
മുക്കൂട്ടുതറ: ഒരു ദിവസത്തെ പെന്ഷന് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാന്‍ നാഷണല്‍ എക്സ് സര്‍വീസ്മെന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി മുക്കുട്ടുതറ യൂണിറ്റ് പൊതുയോഗം തീരുമാനിച്ചു. പ്രസിഡന്റ് കെ. ടി. ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സെക്രട്ടറി ആര്. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ. വി. ജോണ്‍, യൂണിറ്റ് അംഗങ്ങളായ കെ. ടി. മധുസൂദനന്, എ. ആര്. രാമദാസ്, വി. കെ. ഗോപി, എം. എം. ജോസഫ്, വി. ഭുവനേന്ദ്രന്, വി. പി. രാജന് എന്നിവര്‍ പ്രസംഗിച്ചു.