പെരുന്തേനരുവി ജലവൈദ്യുത പദ്ധതി നാളെ നാടിന് സമർപ്പിക്കും

∙ പെരുന്തേനരുവി ജലവൈദ്യുത പദ്ധതി നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഇതിനൊപ്പം പെരുന്തേനരുവി ഡാം ടോപ് ബ്രിഡ്ജിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ഉച്ചകഴിഞ്ഞു 2.30ന് ആണ് ഉദ്ഘാടന ചടങ്ങ്. പെരുന്തേനരുവി പവർഹൗസ് പരിസരത്തു നടക്കുന്ന സമ്മേളനത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും.