പെൻഡ്രോപ്പ് ബോക്സ് സ്ഥാപിച്ചു

പാറത്തോട് : ഹരിത കേരള മിഷന്റെ ഭാഗമായി ഹരിത വിദ്യാലയ പ്രവർത്തങ്ങൾ നടന്നുവരുന്ന പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിൽ ഉപയോഗശേഷം പേനകൾ വലിച്ചെറിയാതെ സൂക്ഷിക്കുന്നതിനായി ഹരിത കേരളം മിഷൻ സഹകരണത്തോടെ പെൻഡ്രോപ്പ് ബോക്സ് സ്ഥാപിച്ചു,

പി.റ്റി എ.പ്രസിഡന്റ് റ്റി.എം. സൈനില്ലായുടെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് സോഫി ജോസഫ് ഉല്ഘാടനം നിർവ്വഹിച്ചു സ്കൂൾ ഹെഡ്മിട്രസ് ലെറ്റി സി തോമസ് ,ഹരിത കേരളം മിഷൻ പ്രതിനിധി വിപിൻ രാജു ,പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുജീലൻ, കെ.എൻ.ജയൻ ,അധ്യാപക പ്രതിനിധി ടോമി ജേക്കബ്ബ് എന്നിവർ പരിപാടികൾക്ക് നേതൃത്യം നല്കി