പെ​ണ്ണൊ​രു​മ​യി​ല്‍ ക​വ​ള​പ്പാ​റ​യി​ല്‍ പ​ത്മാ​വ​തി​യ​മ്മ​യ്ക്ക് വീ​ടൊ​രു​ങ്ങു​ന്നു

മു​ണ്ട​ക്ക​യം: പെ​ണ്ണൊ​രു​മ​യി​ല്‍ ക​വ​ള​പ്പാ​റ​യി​ല്‍ പ​ത്മാ​വ​തി​യ​മ്മ​യ്ക്ക് വീ​ടൊ​രു​ങ്ങു​ന്നു. മു​ണ്ട​ക്ക​യ​ത്തെ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രാ​ണ് കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടി നി​ല​മ്പൂ​ര്‍ ക​വ​ള​പ്പാ​റ​യി​ലെ​ത്തി 72 കാ​രി പ​ത്മാ​വ​തി​യ​മ്മ​യ്ക്ക് വീ​ട് വ​ച്ചു ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. അ​ഞ്ചു ല​ക്ഷം രൂ​പ​മു​ട​ക്കി​യാ​ണ് കു​ടും​ബ​ശ്രീ സി​ഡി​എ​സ് വീ​ട് നി​ര്‍​മി​ക്കു​ന്ന​ത്.

360 കു​ടും​ബ​ശ്രീ​ക​ളി​ല്‍ നി​ന്നു സ​മാ​ഹ​രി​ച്ച തു​ക​യാ​ണ് വീ​ട് നി​ര്‍​മാ​ണ​ത്തി​നാ​യി വി​ന​യോ​ഗി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാ​യി​ര​ത്തോ​ളം വ​നി​ത​ക​ള്‍ ഈ ​സം​രം​ഭ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സി​ഡി​എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ർ ദു​ര​ന്ത ഭൂ​മി സ​ന്ദ​ർ​ശി​ച്ചാ​ണ് കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട പ​ത്മാ​വ​തി​യ​മ്മ​യ്ക്ക് കൂ​ര​യൊ​രു​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത് ഇ​തി​നാ​യി ഇ​റ​ങ്ങി തി​രി​ച്ച​ത്. വീ​ട് നി​ര്‍​മാ​ണം ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ആ​രം​ഭി​ക്കും. മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യാ​ണ് നി​ര്‍​മാ​ണം. 540 ച​തു​ര​ശ്ര അ​ടി വി​സ്തി​ര്‍​ണ​മു​ള്ള കെ​ട്ടി​ട​ത്തി​ല്‍ ര​ണ്ട് ബാ​ത്ത് അ​റ്റാ​ച്ച്ഡ് മു​റി​ക​ള്‍, അ​ടു​ക്ക​ള, സി​റ്റൗ​ട്ട് ഉ​ള്‍​പ്പ​ടെ കോ​ണ്‍​ക്രീ​റ്റ് മേ​ല്‍​ക്കൂ​ര​യോ​ടെ​യാ​ണ് വീ​ട് നി​ര്‍​മാ​ണം.
ത​റ​ക്ക​ല്ലീ​ടി​ല്‍ ച​ട​ങ്ങി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ ര​ണ്ടു ദി​വ​സ​ത്തെ ശ്ര​മ​ദാ​ന ജോ​ലി​ക​ളി​ലും ഇ​വ​ര്‍ പ​ങ്കാ​ളി​ക​ളാ​വു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ്ര​മീ​ള ബി​ജു, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ്രീ​ദേ​വി സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​ത്ര സ​മ്മേ​ള​ന​ത്തി​ല​റി​യി​ച്ചു. വ​ല്‍​സ​മ്മ തോ​മ​സ്, റ​ജീ​ന റ​ഫീ​ക്, ബി. ​ജ​യ​ച​ന്ദ്ര​ന്‍, ബെ​ന്നി ചേ​റ്റു​കു​ഴി, രേ​ഖാ​ദാ​സ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു