പോക്കറ്റടിക്കാരന്‍ കാക്ക സുരേഷ്‌ പൊൻകുന്നത് പിടിയില്‍

പൊന്‍കുന്നം: നിരവധി മോഷണക്കേസില്‍ പ്രതിയായ പോക്കറ്റടിക്കാരന്‍ പോലീസ്‌ പിടിയിലായി. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി കാക്ക സുരേഷ്‌ എന്നറിയപ്പെടുന്ന സുരേഷ്‌ (52) ആണ്‌ പൊന്‍കുന്നം പോലീസിന്റെ പിടിയിലായത്‌.

പൊന്‍കുന്നം ബസ്‌ സ്‌റ്റാന്‍ഡില്‍നിന്നും ബസില്‍ കയറുന്നതിനിടെ കൊടുങ്ങൂര്‍ തെന്‍മാറ മാത്യുവിന്റെ പോക്കറ്റില്‍നിന്നും പണം കവരുന്നതിനിടയിലാണ്‌ ഇയാള്‍ പോലീസ്‌ പിടിയിലായത്‌. പൊന്‍കുന്നം എസ്‌.ഐ. ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസാണ്‌ ഇയാളെ പിടികൂടിയത്‌. ചങ്ങനാശേരി, കോട്ടയം സ്‌റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ഇതിനു മുമ്പും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.