പൈക്ക കായികമേളയില്‍ കോരുത്തോട് ജേതാക്കള്‍

പാറത്തോട്: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ പൈക്ക കായികമേളയില്‍ കോരുത്തോട് പഞ്ചായത്ത് ഒന്നാംസ്ഥാനത്ത് എത്തി.

പാറത്തോട് പഞ്ചായത്ത് രണ്ടാംസ്ഥാനവും എരുമേലി പഞ്ചായത്ത് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ഇല്ലിയ്ക്കല്‍ മേള ഉദ്ഘാടനംചെയ്തു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് എം.എന്‍. അപ്പുക്കുട്ടന്‍ അധ്യക്ഷതവഹിച്ചു. സെന്റ് ഡൊമിനിക് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇമ്മാനുവല്‍, അഡ്വ. സാജന്‍ കുന്നത്ത്, പി.ജി. പ്രകാശ്, പൊന്നമ്മ ശശി, വിജയമ്മ ബാബു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.യു. അബ്ദുള്‍കരീം, സക്കീര്‍ ഹുസൈന്‍, പ്രവീണ്‍ തര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.