പൈപ്പുകള്‍ സ്ഥാപിക്കാനെടുത്ത കുഴികള്‍ മൂടയില്ലെന്ന് പരാതി

എരുമേലി: റോഡ് വെട്ടിപ്പൊളിച്ച് ഭീമന്‍ ജലവിതരണ കുഴലുകള്‍ സ്ഥാപിച്ച് ശരിയായ വിധത്തില്‍ കുഴികള്‍ മൂടാതെ ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലംവിട്ടെന്ന് ആക്ഷേപം.

എരുമേലി പേട്ടക്കവലയില്‍ മുസ്‌ലിം പള്ളി മുതല്‍ സെന്റ് തോമസ് സ്‌കൂള്‍ ജംഗ്ഷന്‍ വരെ റോഡ് ഇപ്പോള്‍ ചെളിക്കുണ്ടായി രിക്കുകയാണ്. പേട്ടക്കവലയില്‍ നിന്നു നേര്‍ച്ചപ്പാറയിലേക്കുള്ള ബൈപാസ് റോഡ് പൈപ്പ് ലൈന്‍ സ്ഥാപിക്കാനെടുത്ത കുഴികള്‍ മൂലം പാടെ തകര്‍ന്നിരിക്കുകയാണ്. ജെസിബി ഉപയോഗിച്ചാണ് ജലവിതരണ വകുപ്പിന്റെ കരാറുകാര്‍ റോഡിന്റെ വശങ്ങള്‍ വെട്ടിപ്പൊളിച്ചത്. പേട്ടക്കവലയില്‍ കാല്‍നടയാത്ര അപകടത്തിലായ സ്ഥിതിയിലാണ്. വാഹനങ്ങള്‍ കുഴിയില്‍പ്പെട്ട് ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്.

53 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിക്കുവേണ്ടിയാണ് ഭീമന്‍ ജലവിതരണ കുഴലുകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി റോഡ് വെട്ടിപ്പൊളിക്കുന്നതിന് മരാമത്ത് വകുപ്പ് നഷ്ടപരിഹാരം വാങ്ങിയിട്ടുണ്ടെന്നും കുഴികള്‍ നികത്തി ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കേണ്ടത് മരാമത്ത് വകുപ്പാണെന്നും ജലവിതരണ വകുപ്പ് പറയുന്നു. എന്നാല്‍, ജലവിതരണ വകുപ്പിന്റെ പണികള്‍ പൂര്‍ത്തിയാകെ എങ്ങനെ റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് മരാമത്തുവിഭാഗവും.

കഴിഞ്ഞമാസം 15ന് മുമ്പ് റോഡില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കാമെന്ന ഉറപ്പിന്മേലാണ് പണികള്‍ ആരംഭിച്ചത്. എന്നാല്‍, പാതി പോലും ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. കോടികള്‍ ചെലവിട്ട് കഴിഞ്ഞ ശബരിമല സീസണിന്റെ തുടക്കത്തിലാണ് മൂന്നു പാളികളിലായി പ്രത്യേക സാങ്കേതികവിദ്യയില്‍ ടാര്‍ ചെയ്ത് റോഡ് ദേശീയ നിലവാരത്തിലാക്കിയത്‌