കാഞ്ഞിരപ്പള്ളി പൊടിമറ്റം പള്ളിയിൽ വച്ച് നടന്ന വിദേശിയരുടെ വിവാഹം നാടിനു കൌതുകമായി

1-web-foreign-marriage-kply

കാഞ്ഞിരപ്പള്ളി :- ഓസ്ട്രിയന്‍ പ്രണയ ജോടിക്ക് കേരളീയ ക്രിസ്ത്യന്‍ ശൈലിയില്‍ മിന്നുകെട്ട്. കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് മേരീസ് ദേവാലയത്തിലാണ് വിയന്നയില്‍ നിന്നെത്തിയ ജൊഹാനസും വേറയും വിവാഹിതരായത്. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ താമസിക്കുന്ന ജൊഹാനസും വേറയും അവിടുത്തെ പള്ളിയില്‍ വികാരിയായ കാഞ്ഞിരപ്പള്ളി സ്വദേശി ഫാ. സെബാസ്റ്റ്യന്‍ ഇടക്കരോട്ടില്‍ നിന്നാണ് കേരളത്തെക്കുറിച്ച് കേള്‍ക്കുന്നത്.

ഇവിടുത്തെ പ്രകൃതിഭംഗിയെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചുമറിഞ്ഞപ്പോള്‍ വിവാഹം കേരളത്തില്‍ വച്ചു വേണമെന്ന് ആഗ്രഹം. അങ്ങനെ വധൂവരന്‍മാരും നാല്‍പത്തെട്ടുപേരടങ്ങുന്ന സംഘവും കേരളത്തിലെത്തി. പൊടിമറ്റം സെന്റ് മേരീസ് പള്ളിയിലേക്കെത്തിയ സംഘത്തെ ബാന്റ്‌മേളത്തിന്റെ അകമ്പടയോടെ സ്വീകരിച്ചു. കേരളീയ ശൈലിയില്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് വധൂവരന്‍മാര്‍ക്കൊപ്പമുള്ളവരെല്ലാം എത്തിയത്. പിന്നെ കഴുത്തില്‍ മിന്ന് ചാര്‍ത്തി ജൊഹാനസ് വേറയെ സ്വന്തമാക്കി.

ജര്‍മ്മന്‍ ഭാഷിലായിരുന്നു വിവാഹത്തിന്റെ ആശീര്‍വാദ കര്‍മ്മങ്ങള്‍. വിവാഹത്തിന് ശേഷം കേരളീയ ഭക്ഷണങ്ങളുള്‍പ്പെടുത്തി വിവാഹസത്കാരവും ഒരുക്കിയിരുന്നു. –

കേരളത്തിലെ കത്തോലിക്കരുടെ വിവാഹ ചടങ്ങുകളുടെ നടത്തിയ വിവാഹം നാടിനു കൌതുകമായി ..കഠിനമായ ചൂട് ബുദ്ധിമുട്ടിച്ചു എങ്കിലും വേരയും ജോഹാനും ഒന്നാകുന്നത് കാണുവാൻ വേണ്ടി ആസ്ട്രിയായിൽ നിന്നും എത്തിയ അവരുടെ ബന്ധുക്കളും സുഹൃത്തുകളും ചടങ്ങുകളിൽ എല്ലാം യഥാവിധം പങ്കെടുത്തു .

2-web-foreign-marriage-kply

3-web-foreign-marriage-kply

4-web-foreign-marriage-kply

5-web-foreign-marriage-kply

6-web-foreign-marriage-kply

7-web-foreign-marriage-kply

.