പൊതിച്ചോർ വിതരണം മൂന്നാം വർഷത്തിലേക്ക്

കാഞ്ഞിരപ്പള്ളി: കൂട്ടുകാരുടെ കൂട്ടായ്മയിൽ പൊതിച്ചോറുകളുടെ എണ്ണം ഇരുപതിൽ നിന്നും നാന്നൂറിലേക്ക് .പൊതിച്ചോർ വിതരണം മൂന്നാം വർഷത്തിലേക്ക് കടന്നു.

കാഞ്ഞിരപ്പള്ളി 26-ാം മൈൽ വലിയ കുന്നത്ത് വി എ ഷാജിയും പാറത്തോട് മുക്കാലി അൻസാദ് ഇസ്മായിലും ചേർന്നു തുടങ്ങിയ പൊതിച്ചോർ കൂട്ടായ്മയാണ് ഇന്ന് മൂന്നാം വർഷത്തിലേക്ക് കടന്നത്. എല്ലാ മാസങ്ങളിലേയും രണ്ടാം ശനിയാഴ്ചകളിൽ കാഞ്ഞിരപ്പള്ളി ബത് ലഹേം, അഭയ ഭവൻ, ഇഞ്ചിയാനി സ്നേഹദീപം ആ ശ്രമം എന്നിവിടങ്ങളിലാണ് ഉച്ചനേരത്ത് ഇവർ പൊതിച്ചോറുകളുമായി എത്തുന്നത്.തുടക്കത്തിൽ ഇരുവരും സ്വന്തം വീടുകളിൽ നിന്നും പത്തു പൊതിച്ചോറുകൾ കൊണ്ടുവരികയായിരുന്നു. പിന്നീട് സുഹൃത്തുക്കൾ, ബൻധുക്കൾ, പ്രവാസി കുടുംബങ്ങൾ,ഫെയ്സ് ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ ,വ്യാപാരികൾ എന്നിവരുടെ സഹകരണത്തോടെയാണ് ഇലപ്പൊതിച്ചോറുകളുടെ എണ്ണം നാന്നൂറായി ഉയർന്നത്. പ്രവാസിയായ പൊൻകുന്നം ഇരുപതാo മൈൽ ഷിയാസ് അബ്ദുൽ റസാഖ്, ചേനപ്പാടി ജ യ ൻ ജോസഫ് ,അമൽജ്യോതി എൻജീനിയറിംഗ് കോളേജ് അധ്യാപകൻ റോണി തുടങ്ങിയവർ ഈ പൊതിച്ചോർ കൂട്ടായ്മയിൽ തുടക്കം മുതലുണ്ട്.

പൊതിച്ചോർ വിതരണത്തിന്റെ രണ്ടാം വർഷ പൂർത്തിയാക്കൽ കേക്ക് മുറിച്ച് ഉൽഘാടനം ചെയ്തു.ബത് ലഹേം ആശ്റമം ഡയറക്ടർ ഫാദർ ജിൻസ്, ഇക്ബാൽ ഇല്ലത്തുപറമ്പിൽ, ഷാജി വലിയ കുന്നത്ത്, അൻസാദ് ഇസ്മായിൽ, നുഹൈൽ, സൂമിൽ, അൻസൽ, ആ ശ്രമം ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.