പൊതുശ്മശാനം: മാര്‍ച്ചും ധര്‍ണയും നടത്തി

മുണ്ടക്കയം: പട്ടികജാതിക്കാരുടെ ഭൂമിയില്‍ പൊതുശ്മശാനം നിര്‍മ്മിക്കുന്നതിനെതിരെ വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

കെ.പി.എം.എസ്. സംസ്ഥാനകമ്മിറ്റിയംഗം സാബു കാരിശേരി ഉദ്ഘാടനം ചെയ്തു. ദിനേശന്‍, സുനില്‍ ടി.രാജ്, പി.പി. ജോഷി, പി.കെ. വിദ്യാധരന്‍, പി.ടി. രാഘവന്‍, ശങ്കര്‍ ഇല്ലിക്കല്‍, എം.കെ. രാജപ്പന്‍, ടി.കെ. കുഞ്ഞൂഞ്ഞ് എന്നിവര്‍ സംസാരിച്ചു.