പൊന്‍കുന്നം .കെവിഎംഎസ് ജംഗഷനില്‍ നില്ക്കുന്ന ഇരുമ്പു കുറ്റി നീക്കംചെയ്യണം.

പൊൻകുന്നം:ശബരിമല സീസണ്‍ ആരംഭിക്കാന്‍ നാലു നാള്‍ ബാക്കി നിൽക്കെ കെവിഎംഎസ്— കുറുവാംമുഴി റോഡിന്‍െറ അറ്റകുറ്റപണികള്‍ നടത്താത്തത് പ്രതിക്ഷേധാര്‍ഹമാണെന്നു കോണ്‍ഗ്രസ് സംസ്ക്കാര സാഹിതി നിയോജക മണ്ഡലം ചെയർമാന്‍ സേവ്യര്‍ മൂലകുന്ന് ആരോപിച്ചു.

കാഴ്ചമറച്ചു റോഡിലേക്ക് തള്ളിനില്ക്കുന്ന കാടുകള്‍ വെട്ടി തെളിക്കാനോ, ഓടകള്‍ വൃത്തിയാക്കാനോ, ദിശാബോര്‍ഡുകളിലും റിഫ്ളറ്റുകളിലും പറ്റിപിടിച്ചിരിക്കുന്ന ചെളി നീക്കം ചെയ്യാനോ,അപകട വളവുകളില്‍ മുന്നറിയിപ്പ് , ദിശാ ബോഡുകള്‍ സ്ഥാപിക്കാനോ അധികാരികള്‍ തയ്യാറായിട്ടില്ല. നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്ന കെവിഎംഎസ് ജംഗഷനില്‍ മനുഷ്യ ജീവനു ഭീക്ഷണിയായി നിൽക്കുന്ന ഇരുമ്പിന്‍െറ കുറ്റി അടിയന്തരമായി പിഴുതു മാറ്റിയില്ലെങ്കില്‍ ഈ സീസണില്‍ തന്നെ വന്‍ ദുരന്തം ഉണ്ടാകും. ഇരുപത്തിയാറാം മൈല്‍ വഴി റോഡ് സഞ്ചാര യോഗ്യമല്ലാത്തതിനാല്‍ അയ്യപ്പഭക്തമാരുടെ വന്‍ തിരക്കാണ് കെവിഎംഎസ് റോഡില്‍ ഉണ്ടാകാന്‍ പോകുന്നത്.