പൊന്‍കുന്നം കെ.കെ.റോഡില്‍ 19-ാംമൈലിനുസമീപം സ്വകാര്യബസ്സും മിനിലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു.മൂന്നുപേരുടെ നില ഗുരുതരം…..

പൊന്‍കുന്നം കെ.കെ.റോഡില്‍ 19-ാംമൈലിനുസമീപം സ്വകാര്യബസ്സും മിനിലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു.മൂന്നുപേരുടെ നില ഗുരുതരം…..

പൊന്‍കുന്നം: കെ.കെ.റോഡില്‍ 19-ാംമൈലിനുസമീപം സ്വകാര്യബസ്സും മിനിലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ചിറക്കടവ് ചെരിയംപറമ്പില്‍ അഖില്‍(23), മുണ്ടക്കയം തോട്ടക്കര സുശീല(50), മകള്‍ സോണി(15) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. 12 പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആസ്​പത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.

ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. കട്ടപ്പനയില്‍നിന്ന് കോട്ടയത്തേക്കു പോകുകയായിരുന്ന ടി.എം.എസ്. ബസ്സും എതിരെവന്ന മിനിലോറിയുമാണ് വളവില്‍ കൂട്ടിയിടിച്ചത്. മിനിലോറിയുടെ കാബിനില്‍ കുടുങ്ങിയ അഖിലിനെ കാഞ്ഞിരപ്പള്ളിയില്‍നിന്നെത്തിയ അഗ്നിശമനസേനാ യൂണിറ്റും പോലീസും നാട്ടുകാരും ചേര്‍ന്ന് കാബിന്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

ബസ്യാത്രക്കാരായ പാറത്തോട് സ്വദേശിനി മാളു(22), പാറത്തോട് വടക്കേരാത്ത് രോഹിണി(19), സുജിത്(27), മുണ്ടക്കയം സ്വദേശി അഖില്‍(22), കൊപ്രാക്കളം സ്വദേശി സുഭാഷ്(26), പാറത്തോട് സ്വദേശിനി ഉഷ(48), അഭിനയ(10), പൂഞ്ഞാര്‍ സ്വദേശിനികളായ ലീന(28), അഭിരാമി(7), മുണ്ടക്കയം സ്വദേശിനികളായ ഷിജി(31), ഏലിക്കുട്ടി(58), പൊന്‍കുന്നം സ്വദേശിനി അല്‍സല്‍ന(33) എന്നിവരെയാണ് കാഞ്ഞിരപ്പള്ളിയിലെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്.
1-web-bus-accident-19-mile

2-web-bus-accident-19-mile

3-web-bus-accident-19-mile