പൊന്‍കുന്നം സബ് ജയിലിനെ സ്പെഷല്‍ സബ്ജയിലായി ഉയര്‍ത്തി

പൊന്‍കുന്നം: പൊന്‍കുന്നം സബ് ജയിലിനെ സ്പെഷല്‍ സബ്ജയിലായി ഉയര്‍ത്തിയ കേരള സര്‍ക്കാരിനെ സബ്ജയില്‍ ഉപദേശക സമിതി അഭിനന്ദിച്ചു.

കെ. സജീന്ദ്രന്‍പിള്ള, കെ.കെ. ഹരി, പി.ജി. സന്തോഷ്, മുഹമ്മദ് നൌഷാദ്, വിന്‍സെന്റ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. സ്പെഷല്‍ ജയിലായി ഉയര്‍ത്തുന്നതിന് ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ധനകാര്യ മന്ത്രി കെ.എം. മാണി, ആന്റോ ആന്റണി എംപി, ഡോ. എന്‍. ജയരാജ് എംഎല്‍എ എന്നിവരെയും യോഗം അഭിനന്ദിച്ചു.