പൊന്‍കുന്നത്ത് കുമ്മനത്തിന്റെ വീഡിയോ കോണ്‍ഫറന്‍സിങ് നടത്തി

പൊന്‍കുന്നം: ബി.ജെ.പിയുടെ പ്രകടനപത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള എന്റെ കേരളം പദ്ധതി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ നടത്തി. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴി മറുപടിനല്‍കി. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങള്‍ സദസ് കുമ്മനം രാജശേഖരന് മുമ്പില്‍ അവതരിപ്പിച്ചു.

മണ്ഡലത്തില്‍ പൊതുശ്മശാനം ഇല്ലാത്ത വിഷയം സൂചിപ്പിച്ചപ്പോള്‍ കേരളത്തില്‍ പലയിടങ്ങളിലും ഇതേ പ്രശ്‌നം നിലനില്‍ക്കുകയാണെന്നും ഇത് പരിഹരിക്കാന്‍ ബി.ജെ.പി. സത്വര നടപടി സ്വീകരിക്കുമെന്നും കുമ്മനം ഉറപ്പുനല്‍കി. മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങളില്‍ ഇടത് വലത് മുന്നണികള്‍ പുലര്‍ത്തുന്ന പൊള്ളയായ നിലപാടുകള്‍ സദസില്‍ പലരും ചൂണ്ടിക്കാട്ടി.

പൊന്‍കുന്നം ടൗണില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. ജില്ലാ ട്രഷറര്‍ കെ.ജി.കണ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബി.ജെ.പി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍.മനോജ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ടി.ബി.ബിനു, മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ തോട്ടുപുറം, എ.എസ്.റജികുമാര്‍, കെ.വി. നാരായണന്‍, രാജേഷ് കര്‍ത്ത, ജയടീച്ചര്‍, സുബിത ബിനോയി, വൈശാഖ് എസ്. നായര്‍, വിജു മണക്കാട്ട്, ഗോപി പാറാന്തോട്, ഉഷാ കൃഷ്ണപിള്ള തുടങ്ങിയവര്‍ സംസാരിച്ചു.