പൊന്‍കുന്നത്ത് ദേശഭക്തസംഗമം നടത്തി

പൊന്‍കുന്നത്ത് ദേശഭക്തസംഗമം നടത്തി

പൊന്‍കുന്നം: രാജ്യത്ത് നടക്കുന്ന എല്ലാ സമരങ്ങളുടെയും ബുദ്ധികേന്ദ്രം ഒന്നുതന്നെയാണെന്നും രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇക്കൂട്ടര്‍ക്ക് പ്രതിപക്ഷം ഒറ്റക്കെട്ടായിനിന്ന് പിന്തുണ നല്‍കുകയാണെന്നും രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി.രാധാകൃഷ്ണന്‍. അഖില ഭാരതീയ പൂര്‍വ സൈനിക സേവപരിഷത്ത് പൊന്‍കുന്നം യൂണിറ്റ് നടത്തിയ ദേശഭക്തസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ പൂര്‍വസൈനിക സേവാ പരിഷത്ത് ജില്ലാ പ്രസിഡന്റ് ക്യാപ്റ്റന്‍ കൃഷ്ണന്‍ കോട്ടയില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല സംഘചാലക് കെ.എസ്.പത്മനാഭന്‍, ജി.സജീവ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിമുക്തഭടന്മാരെ ആദരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത റാലിനടന്നു