പൊന്‍കുന്നത്ത് വിരുന്നെത്തി ‘കോഴിവേഴാമ്പല്‍’

പൊന്‍കുന്നം: മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും കാണാറുള്ള ‘കോഴിവേഴാമ്പല്‍’ പൊന്‍കുന്നത്ത് വിരുന്നെത്തി. കിടങ്ങൂര്‍ എന്‍.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ പൊന്‍കുന്നം ഹരിമന്ദിരത്തില്‍ ജി.പ്രവീണ്‍കുമാറിന്റെ തൊടിയിലാണ് ഈ അപൂര്‍വയിനം പക്ഷിയുടെ ആണ്‍പെണ്‍ ജോഡികള്‍ കാണപ്പെട്ടത്.
സഹ്യപര്‍വതനിരയിലെ തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പല്‍ വേഴാമ്പല്‍ ജനുസിലെ ഒരിനമാണ്. മലബാര്‍ ഗ്രേഹോണ്‍ബില്‍ എന്നാണ് ശാസ്ത്രനാമം.

കോഴിക്ക് സമാനമായ ശബ്ദം പുറപ്പെടുവിക്കുന്ന ഇവ നെല്ലിയാമ്പതിയില്‍ ചരടന്‍കോഴി എന്നാണ് അറിയപ്പെടുന്നത്. പൊട്ടന്‍വേഴാമ്പല്‍, മഴയമ്പുള്ള് എന്നും പേരുള്ള ഇവയുടെ ഭക്ഷണം ചെറിയ പഴങ്ങളും പ്രാണികളുമാണ്.

മുരിക്ക്, ഇലവ്, പ്ലൂശ് തുടങ്ങിയ മരങ്ങള്‍ പൂക്കുന്ന കാലത്താണ് ഇവ കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നത്.