പൊൻകുന്നം ഡി​പ്പോ​യ്ക്ക് ദി​വ​സ വ​രു​മാ​ന​ത്തി​ൽ ഹാ​ട്രി​ക് നേ​ട്ടം

പൊ​ൻ​കു​ന്നം: ജീ​വ​ന​ക്കാ​രു​ടെ ഒ​രു​മ​യി​ൽ വ​രു​മാ​ന​ക്കു​തി​പ്പി​ൽ പൊ​ൻ​കു​ന്നം ഡി​പ്പോ. കോ​ർ​പ്പ​റേ​ഷ​ൻ നി​ശ്ച​യി​ച്ച ടാ​ർ​ജ​റ്റി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ദി​വ​സ​വ​രു​മാ​നം നേ​ടി​യാ​ണ് പൊ​ൻ​കു​ന്നം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ ഹാ​ട്രി​ക്ക് നേ​ട്ടം കൈ​വ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലും കോ​ർ​പ്പ​റേ​ഷ​ൻ നി​ശ്ച​യി​ച്ച 415500 രൂ​പ​യു​ടെ ടാ​ർ​ജ​റ്റ് മ​റി​ക​ട​ക്കു​വാ​ൻ ഡി​പ്പോ​യ്ക്ക് ക​ഴി​ഞ്ഞു. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലും നാ​ല​ര ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​യി​രു​ന്നു വ​രു​മാ​നം. 2019-ൽ 12 ​ത​വ​ണ​യും അ​തി​ൽ ത​ന്നെ മേ​യ് മാ​സ​ത്തി​ൽ ഏ​ഴ് ത​വ​ണ​യും ടാ​ർ​ജ​റ്റ് മ​റി​ക​ട​ക്കു​വാ​ൻ ഡി​പ്പോ​യ്ക്ക് ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ഒ​മ്പ​ത് ദി​വ​സ​ങ്ങ​ളി​ലാ​യി ടാ​ർ​ജ​റ്റി​ന്‍റെ തൊ​ണ്ണൂ​റ് ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​യി​രു​ന്നു വ​രു​മാ​നം. ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ഈ ​അ​ഭി​മാ​ന​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. ഡ്രൈ​വ​ർ​മാ​രു​ടെ കു​റ​വ് കൂ​ടി പ​രി​ഹ​രി​ക്കു​വാ​ൻ സാ​ധി​ച്ചാ​ൽ വ​രു​മാ​നം ഇ​നി​യും വ​ർ​ദ്ധി​പ്പി​ക്കു​വാ​ൻ ക​ഴി​യും.

34 സ​ർ​വീ​സു​ക​ൾ ഉ​ള്ള​തി​ൽ ഡ്രൈ​വ​ർ​മാ​ർ കു​റ​വാ​യ​തി​നാ​ൽ 32 എ​ണ്ണം മാ​ത്ര​മാ​ണ് ഓ​ടു​ന്ന​ത്. ര​ണ്ട് ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തു​കൂ​ടി നി​ര​ത്തി​ലി​റ​ങ്ങി​യാ​ൽ ദി​വ​സേ​ന വ​രു​മാ​ന​ത്തി​ൽ മി​ക​ച്ച നേ​ട്ട​ത്തി​ലെ​ത്തു​വാ​ൻ ഡി​പ്പോ​യ​ക്ക് ക​ഴി​യും. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​തി​നാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ .