പൊൻകുന്നത്തിനു സമീപം ഇളംപള്ളിയിൽ മലനാട് മില്‍ക്ക് സൊസൈറ്റിയുടെ ടാങ്കര്‍ ലോറി മറിഞ്ഞു

പൊൻകുന്നത്തിനു സമീപം ഇളംപള്ളിയിൽ  മലനാട് മില്‍ക്ക് സൊസൈറ്റിയുടെ  ടാങ്കര്‍ ലോറി മറിഞ്ഞു

പൊന്‍കുന്നം: ദേശീയപാത 183-ല്‍ ഇളംപള്ളിക്കവലയ്ക്കു സമീപം ടാങ്കര്‍ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. ഡ്രൈവറും ക്ളീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇന്നു രാവിലെ 7.45-നായിരുന്നു അപകടം.

ചങ്ങനാശേരിയില്‍ പാല്‍ കൊടുത്തശേഷം കാഞ്ഞിരപ്പള്ളിയിലേക്കു മടങ്ങിവന്ന മലനാട് മില്‍ക്ക് സൊസൈറ്റിയുടെ ടാങ്കര്‍ ലോറിയാണ് ഇരുപതടി താഴ്ചയിലേക്കു മറിഞ്ഞത്. എതിരേ വരികയായിരുന്നു മദ്രാസ്-കോട്ടയം വോള്‍വോ ബസിനു സൈഡു കൊടുക്കുന്നതിനിടെ ലോറി നിയന്ത്രണംവിട്ടു മറിയുകയായിരുന്നു
1-web-tanker-lorry-accident