പൊൻകുന്നത്ത് തീ പിടുത്തം , ആളപായമില്ല ..

പൊൻകുന്നത്ത് തീ പിടുത്തം , ആളപായമില്ല ..

പൊൻകുന്നം : പൊൻകുന്നം – പാലാ റോഡിൽ കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് എതിർവശത്തുള്ള റിയൽ ലെതർ വർക്ക്സ് എന്ന ചെരുപ്പ് കടയ്ക്ക് തീപിടിച്ചു..
ഇന്നു വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.ഷോർട്ട് സർക്യുട്ടാണ് തീ പിടിത്തത്തിന് കാരണം.തീ പിടിച്ചയുടൻ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന കാർഡ് ബോർഡ് പെട്ടികളിലേയ്ക്ക് തീ പടരുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാരും,കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്നു തീ അണച്ചതിനാൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ല.പൊൻകുന്നം പോലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

2-web-fire-at-ponkunnam

1-web-fire-at-ponkunnam