പൊൻകുന്നത്ത് പുതിയ ഷോപ്പിങ് കോംപ്ലക്സ്

പൊൻകുന്നം∙ പൊൻകുന്നം ടൗണിൽ ദേശീയപാതയോരത്തുള്ള ചിറക്കടവ് പഞ്ചായത്തിന്റെ പഴയ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചുമാറ്റുന്ന ജോലികൾ ആരംഭിച്ചു.

പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയ 3 നില മന്ദിരം നിർമിക്കാനാണു പദ്ധതി. ഇതിനായി 5 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിന് 6 ലക്ഷം രൂപയാണു പഞ്ചായത്തിനു ലഭിക്കുന്നത്.259000 ചതുരശ്രയടി വിസ്തീർണത്തിൽ 3 നിലകളുള്ള ആധുനിക സമുച്ചയമാണു നിർമിക്കുന്നത്.

52 മുറികളും 3 നിലകളും ഹാളുകളും വിശാലമായ പാർക്കിങ് സ്ഥലവും പുതിയ സമുച്ചയത്തിൽ രൂപകൽപന ചെയ്തിട്ടുണ്ട്. താഴത്തെ നിലയ്ക്ക് 748.8 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട്. ഒന്നാം നില 777.56 ചതുരശ്ര മീറ്ററിലും രണ്ടാം നില 863.35 ചതുരശ്ര മീറ്ററിലുമാണ് നിർമിക്കുന്നത്