പൊൻകുന്നത് നിന്നും സ്വന്തം മുത്തശ്ശിയുടെ മാലപൊട്ടിച്ചു കടന്ന യുവതി എറണാകുളത്ത് പിടിയില്‍

പൊൻകുന്നത് നിന്നും സ്വന്തം മുത്തശ്ശിയുടെ മാലപൊട്ടിച്ചു കടന്ന യുവതി എറണാകുളത്ത് പിടിയില്‍

പൊന്‍കുന്നം: സ്വന്തം മുത്തശ്ശിയുടെ കണ്ണില്‍ മുളകു സ്‌പ്രേയടിച്ച് സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ട യുവതി പിടിയില്‍.

പൊന്‍കുന്നത്തു നിന്ന് വ്യാഴാഴ്ച കടന്ന തെക്കേത്തുകവല കുമ്പളാനിക്കല്‍ സുറുമി (നിഷ -24) എറണാകുളം നോര്‍ത്തിലാണ് വെള്ളിയാഴ്ച പിടിയിലായത്.

തെക്കേത്തുകവല കുമ്പളാനിക്കല്‍ വീട്ടില്‍ താമസിക്കുന്ന മുത്തശ്ശി സുബൈദ (71) യുടെ 10 ഗ്രാം തൂക്കമുള്ള സ്വര്‍ണമാലയാണ് സുറുമി തട്ടിയെടുത്തത്. ഏറെക്കാലമായി വീടുവിട്ടുനിന്ന യുവതി സുബൈദയുടെയടുത്ത് പണം ചോദിച്ച് വ്യാഴാഴ്ചയാണ് എത്തിയത്. പണമില്ലെന്ന് പറഞ്ഞപ്പോള്‍ കൈയില്‍ കരുതിയിരുന്ന കുരുമുളകുസ്‌പ്രേ സുബൈദയുടെ മുഖത്തേക്ക് ചീറ്റിച്ച് മാലപൊട്ടിച്ച് കടന്നുകളയുകയായിരുന്നു.

മുമ്പ് വിവിധ ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ സുറുമിയുടെ ഇപ്പോഴത്തെ താവളം എറണാകുളം നോര്‍ത്തിലാണെന്ന് പോലീസിന് സൂചനയുണ്ടായിരുന്നു. പൊന്‍കുന്നം പോലീസിന്റെ സന്ദേശമനുസരിച്ച് നോര്‍ത്തിലെ സ്‌ക്വാഡ് സുറുമിയെ കസ്റ്റഡിയിലെടുത്തു. പൊന്‍കുന്നം സി.ഐ. വി.പി.മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള സംഘം സുറുമിയെ നോര്‍ത്ത് പോലീസില്‍ നിന്ന് വെള്ളിയാഴ്ച രാത്രി കസ്റ്റഡിയില്‍ വാങ്ങി. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

വിവിധ തട്ടിപ്പുകേസുകളില്‍ സുറുമി മുമ്പ് പിടിക്കപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് മുത്തശ്ശി സുബൈദക്കൊപ്പമായിരുന്നു സുറുമി താമസിച്ചിരുന്നത്. പിന്നീട് പിണങ്ങി വീടുവിട്ടുപോയതിനു ശേഷം പലയിടത്തായി ചുറ്റിത്തിരിയുകയായിരുന്നു.

ഇതിനിടെ 2011 ആഗസ്തില്‍ ആലുവ തോട്ടയ്ക്കാട്ടുകരയില്‍ സ്​പിരിറ്റു കടത്തിയതിന് അറസ്റ്റിലായി. 11500 ലിറ്റര്‍ സ്​പിരിറ്റ് ഇവിടെ ഒരു സംഭരണശാലയില്‍നിന്ന് പിടിക്കപ്പെട്ടതോടെയാണ് സുറുമിയുടെ പങ്ക് വെളിവായത്.

ആഡംബര കാറിന്റെ മുന്‍സീറ്റില്‍ സുറുമി യാത്രചെയ്ത് ഡിക്കിയില്‍ സ്​പിരിറ്റ് യഥാസ്ഥാനത്ത് എത്തിച്ചുകൊടുക്കുകയായിരുന്നു. സീരിയല്‍ നടിയും മോഡല്‍ ഗേളുമെന്ന ലേബലിലായിരുന്നു സുരക്ഷിതമായ സ്​പിരിറ്റുകടത്തല്‍. പലരില്‍നിന്ന് പണം തട്ടിയ സംഭവത്തിലും സുറുമി മുമ്പ് ഉള്‍പ്പെട്ടിട്ടുണ്ട്. മദ്യലഹരിയില്‍ ബസ്സില്‍ യാത്രക്കാരെ മര്‍ദ്ദിച്ചതിനും പിടിക്കപ്പെട്ടിട്ടുണ്ട്.

3-web-mulakupdi-spray-issue-prathi

4-web-mulakupodi-spray-muthassi

മുത്തശ്ശി സുബൈദ

1-web-mulakupodi-spray-issue

2-web-mulakupodi-spray