പൊൻമോടിയിൽ പൊൻകുന്നംപൊൻകുന്നം ∙ വികസന കുതിപ്പിന് ഒരുങ്ങി മലയോര മേഖല. പൊൻകുന്നം – പുനലൂർ റോഡ് നിർമാണം പ്രവൃത്തി പഥത്തിൽ എത്തിയതോടെ ടൗണിന്റെ മുഖഛായ തന്നെ മാറും.വാഹന തിരക്കേറുന്നത് പൊൻകുന്നം പട്ടണത്തിന്റെ വ്യാപാര പ്രാധാന്യവും വർധിക്കുമെന്ന് ഡോ.എൻ.ജയരാജ് എംഎൽഎ.

പൊൻകുന്നം – പ്ലാച്ചേരി റീച്ച്

∙ ദൂരം – 22.173 കിലോമീറ്റർ.

∙ അടങ്കൽ തുക 248 കോടി.

∙ 7 മീറ്റർ വീതിയിൽ കാര്യേജ് വേ, ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ പാവ്ഡ് ഷോൾഡർ ഉൾപ്പെടെ 10 മീറ്റർ വീതിയിൽ ടാർ ചെയ്യും.

∙ 4 പുതിയ കലുങ്കുകൾ ഉൾപ്പെടെ 69 കലുങ്ക്. 3.613 കിലോമീറ്റർ ടൈൽ പാകിയ നടപ്പാത, 4 പ്രധാന ജംക്‌ഷനും, 34 ചെറിയ ജംക്‌ഷനും നവീകരിക്കും.

∙ മൂലേപ്ലാവ് പാലത്തിന് പുതിയ സമാന്തര പാലം. 2 ചെറിയ പാലം പുനർനിർമിക്കും. മണിമല പാലത്തിന് സമാന്തര നടപ്പാലം.

∙ 16 ബസ് കാത്തിരിപ്പ് കേന്ദ്രം, ബസ്ബേ. 6180 മീറ്റർ സംരക്ഷണ ഭിത്തി.

∙ 200 മുതൽ 500 എംഎൽ അളവിൽ യൂട്ടിലിറ്റി ഡക്റ്റ്.

∙ റോഡിന്റെ വശങ്ങളിൽ 1000 മരങ്ങൾ നട്ടു പിടിപ്പിക്കും.

∙ റോഡ് വരുന്നത് ഇതു വഴി

പുനലൂർ, പത്തനാപുരം, കോന്നി, കുമ്പഴ, മൈലപ്ര, റാന്നി, പ്ലാച്ചേരി, മണിമല, ചെറുവള്ളി, പൊൻകുന്നം.

∙ നാൾവഴി

2002ൽ തൊടുപുഴ മുതൽ മൂവാറ്റുപുഴ വരെയുള്ള ഭാഗം കെഎസ്ടിപി ഒന്ന് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിച്ചു. പൊൻകുന്നം മുതൽ തൊടുപുഴ വരെയുള്ള 50.22 കിലോമീറ്റർ റോഡ് 2014ൽ കെഎസ്ടിപി ഏറ്റെടുത്തു. 2019 ഡിസംബറിൽ പൊതുമരാമത്തിനു വിട്ടു കൊടുത്തു. കെഎസ്ടിപി 2 പദ്ധതിയിൽ ഉൾപ്പെടുത്തി ലോക ബാങ്ക് സഹായത്തോടെ 3 വർഷം മുൻപ് നിർമാണം പൂർത്തിയാക്കി. 26.6518 ഹെക്ടർ ഭൂമി ഏറ്റെടുത്തു.