പൊ​ൻ​കു​ന്നം മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്നു

പൊ​ന്‍​കു​ന്നം: ആ​റു വ​ര്‍​ഷ​മാ​യി പ​ണി തു​ട​രു​ന്ന പൊ​ന്‍​കു​ന്നം മി​നി​സി​വി​ല്‍​സ്റ്റേ​ഷ​ന്‍ എ​ന്ന് തു​റ​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​നു ത​ന്നെ ഒ​രു വ​ര്‍​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്. പൊ​ന്‍​കു​ന്നം പ​ട്ട​ണ​ത്തി​ന്‍റെ മു​ഖ​ച്ഛാ​യത​ന്നെ മാ​റ്റി​യ മി​നി​സി​വി​ല്‍​സ്റ്റേ​ഷ​ന്‍ മ​ന്ദി​ര സ​മ​ര്‍​പ്പ​ണം നി​സാ​ര പ​ണി​ക​ളു​ടെ പേ​രി​ല്‍ അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്നു.​

പ​ണി തു​ട​ങ്ങി​യാ​ല്‍ ഒ​രു​മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കാ​നാ​കു​മെ​ന്നും മൂ​ന്നു​മാ​സ​ത്തി​ന​കം മി​നി സി​വി​ല്‍​സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ന്നാ​ല്‍ പ​ണി തു​ട​ങ്ങാ​തെ​ങ്ങ​നെ തീ​രു​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ചോ​ദി​ക്കു​ന്ന​ത്.

ആ​റ് വ​ര്‍​ഷ​ങ്ങ​ള്‍​കൊ​ണ്ടാ​ണ് ഇ​ന്ന​ത്തെ നി​ല​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ശേ​ഷി​ക്കു​ന്ന പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മി​നി​സി​വി​ല്‍ സ്റ്റേ​ഷ​ന്‍ എ​ന്ന് നാ​ടി​ന് സ്വ​ന്ത​മാ​കു​മെ​ന്നകാ​ത്തി​രി​പ്പി​ലാ​ണ് നാ​ട്ടു​കാ​ർ.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നുമു​മ്പ് മൂ​ന്നാം ഘ​ട്ട​മെ​ന്ന​പേ​രി​ല്‍ ത​ട്ടി​ക്കൂ​ട്ട് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും പ​ണി പൂ​ര്‍​ത്തി​യാ​യി​ല്ലെ​ന്ന പേ​രി​ല്‍ മ​ന്ദി​ര​സ​മ​ര്‍​പ്പ​ണം വീ​ണ്ടും നീ​ളു​ക​യാ​ണ്. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ കെ​ട്ടി​ട​ത്തി​ല്‍ ഫ​യ​ര്‍ ആ​ൻ​ഡ് സേ​ഫ്റ്റി, ലി​ഫ്റ്റ് എ​ന്നീ സം​വി​ധാ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​നി ഒ​രു​ക്കാ​നു​ള്ള​ത്. ഇ​തി​ന്‍റെ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ഡോ.​എ​ൻ. ജ​യ​രാ​ജ് എം​എ​ല്‍​എ പ​റ​ഞ്ഞു.

പൊ​ന്‍​കു​ന്നം ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സ​ബ്ട്ര​ഷ​റി, വി​ല്പ​ന​നി​കു​തി ഓ​ഫീ​സ്, സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ് തു​ട​ങ്ങി​യ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ​ര്‍​ക്കാ​ര്‍ വ​ക ഭൂ​മി​യി​ലാ​ണ് പൊ​ന്‍​കു​ന്നം സി​വി​ല്‍​സ്റ്റേ​ഷ​ന്‍ മ​ന്ദി​രം എ​ന്ന സ്വ​പ്നം യാ​ഥാ​ര്‍​ഥ്യ​മാ​യ​ത്. ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത​ട​ക്കം നി​ര​വ​ധി സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളാ​ണ് ഇ​പ്പോ​ള്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ വാ​ട​ക​ക്കെ​ട്ടി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

വി​ല്ലേ​ജ് ഓ​ഫീ​സ്, സ​ബ്ട്ര​ഷ​റി, സ​ബ് ര​ജ്സ്ട്രാ​ര്‍ ഓ​ഫീ​സ് തു​ട​ങ്ങി​യ​വ​യൊ​ക്കെ ഇ​ടു​ങ്ങി​യ കെ​ട്ടി​ട​ങ്ങ​ളി​ല്‍ സ്ഥ​ല​പ​രി​മി​തി​മൂ​ലം വീ​ര്‍​പ്പു​മു​ട്ടു​ക​യാ​ണ് ഇ​വി​ട​ങ്ങ​ളി​ല്‍ എ​ത്തു​ന്ന ജ​ന​ത്തി​ന് ഇ​രി​ക്കാ​ന്‍​പോ​ലും സൗ​ക​ര്യ​മി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

ജോ​യി​ന്‍റ് ആ​ര്‍​ടി ഓ​ഫീ​സ് അ​ട​ക്കം പൊ​ന്‍​കു​ന്ന​ത്തെ മു​ഴു​വ​ന്‍ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും മി​നി​സി​വി​ല്‍​സ്റ്റേ​ഷ​നി​ല്‍ ഇ​ട​മു​ണ്ടാ​കും. നാ​ലു​നി​ല മ​ന്ദി​ര​ത്തി​ല്‍ വി​ശാ​ല​മാ​യ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​പ്പോ​ള്‍​ത​ന്നെ ഡി​ഇ​ഒ ഓ​ഫീ​സ്, എ​ഇ​ഒ ഓ​ഫീ​സ് തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളൊ​ക്കെ സി​വി​ല്‍​സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍​ത​ന്നെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.