പൊ​ൻ​കു​ന്നം-​പു​ന​ലൂ​ർ റോ​ഡ്: 642 കോ​​ടി രൂ​​പ​​യു​​ടെ പ​​ദ്ധ​​തി ന​​വം​​ബ​​റി​​ൽ ആരംഭിക്കും

പൊൻകുന്നം : പൊ​​ൻ​​കു​​ന്നം-​​പു​​ന​​ലൂ​​ർ റോ​​ഡ് വി​​ക​​സ​​ന​​ത്തി​​നു ത​​യാ​​റാ​​ക്കി​​യ രൂ​​പ​​രേ​​ഖ​​യ്ക്ക് അ​​ടു​​ത്ത​​യാ​​ഴ്ച ലോ​​ക​​ബാ​​ങ്കി​​ന്‍റെ അ​​നു​​മ​​തി ല​​ഭി​​ക്കും. 642 കോ​​ടി രൂ​​പ​​യു​​ടെ പ​​ദ്ധ​​തി അ​​ടു​​ത്ത​​മാ​​സം ടെ​​ൻ​​ഡ​​ർ ചെ​​യ്ത് ന​​വം​​ബ​​റി​​ൽ പ​​ണി തു​​ട​​ങ്ങു​​മെ​​ന്ന് കെ​​എ​​സ്ടി​​പി അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി.
പു​​ന​​ലൂ​​ർ-​​മൂ​​വാ​​റ്റു​​പു​​ഴ പാ​​ത​​യി​​ൽ പു​​ന​​ലൂ​​ർ മു​​ത​​ൽ പൊ​​ൻ​​കു​​ന്നം വ​​രെ​​യു​​ള്ള മൂ​​ന്നാം റീ​​ച്ച് 82 കി​​ലോ​​മീ​​റ്റ​​ർ പാ​​ത ര​​ണ്ടി​​ട​​ത്തു​​നി​​ന്ന് ഒ​​രേ​​സ​​മ​​യം തു​​ട​​ങ്ങാ​​നാ​​ണു തീ​​രു​​മാ​​നം.

പൊ​​ൻ​​കു​​ന്നം-​​പ​​ത്ത​​നം​​തി​​ട്ട, പ​​ത്ത​​നം​​തി​​ട്ട-​​പു​​ന​​ലൂ​​ർ എ​​ന്നീ ര​​ണ്ടു റീ​​ച്ചു​​ക​​ളു​​ടെ​​യും പ​​ണി 2020ൽ ​​പൂ​​ർ​​ത്തി​​യാ​​ക്കും. ഇ​​തി​​ന​​കം​​ത​​ന്നെ റോ​​ഡി​​ന്‍റെ സ്ഥ​​ല​​മെ​​ടു​​പ്പ് ഏ​​റെ​​ക്കു​​റെ പൂ​​ർ​​ത്തി​​യാ​​യി​​ട്ടു​​ണ്ട്. 32 ഇ​​ട​​ങ്ങ​​ളി​​ൽ കൈ​​വ​​ശ സം​​ബ​​ന്ധ​​മാ​​യ അ​​വ്യ​​ക്ത​​ത നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും ഉ​​ട​​ൻ തീ​​രു​​മാ​​ന​​മാ​​കു​​മെ​​ന്ന് എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നീ​​യ​​ർ പ​​റ​​ഞ്ഞു.
പ​​ത്ത​​നാ​​പു​​ര​​ത്ത് പു​​തി​​യ പാ​​ലം പ​​ണി​​യു​​ന്ന​​തി​​നൊ​​പ്പം മ​​ണി​​മ​​ല, റാ​​ന്നി പാ​​ല​​ങ്ങ​​ൾ​​ക്ക് ന​​ട​​പ്പാ​​ത​​യും നി​​ർ​​മി​​ക്കും. 20 പു​​തി​​യ ക​​ലു​​ങ്കു​​ക​​ൾ വീ​​തി​​കൂ​​ട്ടി പ​​ണി​​യും.
20 വ​​ർ​​ഷം മു​​ൻ​​പ് സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്ക​​ൽ 80 ശ​​ത​​മാ​​ന​​വും പൂ​​ർ​​ത്തി​​യാ​​യി​​രു​​ന്നു. റോ​​ഡ് പ​​ണി ഇ​​ഴ​​ഞ്ഞ​​തി​​നാ​​ൽ പി​​ന്നീ​​ടൊ​​രി​​ക്ക​​ലും റോ​​ഡ് ന​​വീ​​ക​​ര​​ണ​​ജോ​​ലി​​ക​​ൾ കാ​​ര്യ​​മാ​​യി ന​​ട​​ന്നി​​ട്ടി​​ല്ല. ശ​​ബ​​രി​​മ​​ല സീ​​സ​​ണി​​ലെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ മാ​​ത്ര​​മാ​​ണ് ന​​ട​​ന്നി​​ട്ടു​​ള്ള​​ത്.