പൊ​ൻ​കു​ന്നം-​പ്ലാ​ച്ചേ​രി പാ​ത നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം അ​ടു​ത്ത​യാ​ഴ്ച

പൊ​​ൻ​​കു​​ന്നം-​​പു​​ന​​ലൂ​​ർ സം​​സ്ഥാ​​ന പാ​​ത​​യു​​ടെ 22.173 കി​​ലോ​​മീ​​റ്റ​​ർ ദൈ​​ർ​​ഘ്യ​​മു​​ള്ള പൊ​​ൻ​​കു​​ന്നം – പ്ലാ​​ച്ചേ​​രി റീ​​ച്ച് നി​​ർ​​മാ​​ണ ഉ​​ദ്ഘാ​​ട​​നം അ​​ടു​​ത്ത​​യാ​​ഴ്ച പൊ​​ൻ​​കു​​ന്ന​​ത്ത് പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​ൻ നി​​ർ​​വ​​ഹി​​ക്കു​​മെ​​ന്ന് എ​​ൻ. ജ​​യ​​രാ​​ജ് എം​​എ​​ൽ​​എ അ​​റി​​യി​​ച്ചു. പൊ​​ൻ​​കു​​ന്നം- തെ​​ക്കേ​​ത്തു​​ക​​വ​​ല- ചെ​​റു​​വ​​ള്ളി- പ​​ഴ​​യി​​ടം- മ​​ണി​​മ​​ല വ​​ഴി​​യാ​​ണ് പാ​​ത പ്ലാ​​ച്ചേ​​രി​​യി​​ലെ​​ത്തു​​ന്ന​​ത്. ഒ​​രേ സ​​മ​​യം മൂ​​ന്നി​​ട​​ങ്ങ​​ളി​​ൽ നി​​ർ​​മാ​​ണ ജോ​​ലി​​ക​​ൾ ആ​​രം​​ഭി​​ക്കും. തി​​രു​​വ​​ന​​ന്ത​​പു​​രം കേ​​ന്ദ്ര​​മാ​​യ ശ്രീ​​ധ​​ന്യ ക​​ണ്‍​സ്ട്ര​​ക്ഷ​​ൻ​​സാ​​ണ് ക​​രാ​​റെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. 


പ്ലാ​​ച്ചേ​​രി -കോ​​ന്നി 30 കി​​ലോ​​മീ​​റ്റ​​ർ റീ​​ച്ച് പാ​​ത​​യു​​ടെ നി​​ർ​​മാ​​ണം ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്. കോ​​ന്നി മു​​ത​​ൽ പു​​ന​​ലൂ​​ർ വ​​രെ 29.84 കി​​ലോ​​മീ​​റ്റ​​ർ പാ​​ത​​യു​​ടെ ക​​രാ​​ർ സം​​ബ​​ന്ധി​​ച്ച അ​​നി​​ശ്ചി​​ത​​ത്വം തു​​ട​​രു​​ക​​യാ​​ണ്. 


പു​​ന​​ലൂ​​ർ, പ​​ത്ത​​നാ​​പു​​രം, കോ​​ന്നി, കു​​ന്പ​​ഴ, മൈ​​ല​​പ്ര, റാ​​ന്നി, പ്ലാ​​ച്ചേ​​രി, മ​​ണി​​മ​​ല, ചെ​​റു​​വ​​ള്ളി വ​​ഴി പൊ​​ൻ​​കു​​ന്നം വ​​രെ​​യെ​​ത്തു​​ന്ന പാ​​ത 2021ൽ ​​പൂ​​ർ​​ത്തി​​യാ​​കു​​ന്പോ​​ൾ പൊ​​ൻ​​കു​​ന്നം- പാ​​ലാ -തൊ​​ടു​​പു​​ഴ -മൂ​​വാ​​റ്റു​​പു​​ഴ സം​​സ്ഥാ​​ന പാ​​ത​​യു​​മാ​​യി ചേ​​രും. പൊ​​ൻ​​കു​​ന്നം മു​​ത​​ൽ തൊ​​ടു​​പു​​ഴ വ​​രെ 50.22 കി​​ലോ​​മീ​​റ്റ​​ർ റോ​​ഡ് കെ​​എ​​സ്ടി​​പി ഏ​​റ്റെ​​ടു​​ത്ത് ലോ​​ക​​ബാ​​ങ്ക് സ​​ഹാ​​യ​​ത്തോ​​ടെ നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​രു​​ന്നു. 2002ലാ​​ണ് മൂ​​വാ​​റ്റു​​പു​​ഴ-​​പു​​ന​​ലൂ​​ർ പാ​​ത​​യു​​ടെ നി​​ർ​​മാ​​ണം മൂ​​വാ​​റ്റു​​പു​​ഴ​​യി​​ൽ തു​​ട​​ങ്ങി​​യ​​ത്.