പൊ​ൻ​കു​ന്ന​ത്ത് ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ​ശ​ല്യം

പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ​സ് സ്റ്റാ​ൻ​ഡ്, രാ​ജേ​ന്ദ്ര മൈ​താ​നം എ​ന്നീ സ്ഥ​ല​ങ്ങ​ൾ സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ ഇ​രു​ട്ടി​ലാ​ണ്. ഒ​പ്പം സാ​മൂ​ഹ്യ വി​രു​ദ്ധ​ശ​ല്യ​വും വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി പ​രാ​തി. രാ​ത്രി​യോ​ടെ സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​യ്ക്കു​ന്ന​തോ​ടെ പ്ര​ദേ​ശം ഇ​രു​ട്ടി​ലാ​കും.
ശ​ബ​രി​മ​ല സീ​സ​ൺ ആ​യ​തോ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പു​ല​ർ​ച്ചെ മൂ​ന്നു മു​ത​ൽ എ​ത്തു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ ഇ​രു​ട്ടി​ൽ നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.
രാ​ജേ​ന്ദ്ര മൈ​താ​നം – തി​യേ​റ്റ​ർ പ​ടി റോ​ഡു​വ​ഴി ടൗ​ൺ ഹാ​ൾ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​വ​ർ ഭീ​തി​യോ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. ഇ​വി​ടെ​യു​ള്ള വെ​പ്പ​ർ ലാ​ന്പ് പ​ത്തു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ക​ത്താ​തെ കി​ട​ക്കു​ക​യാ​ണ്. വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ ഏ​റെ​യെ​ത്തു​ന്ന​ത് പൊ​ൻ​കു​ന്നം വ​ഴി​യാ​ണ്. ഇ​രു​ട്ടി​ലാ​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​യും രാ​ജേ​ന്ദ്ര​മൈ​താ​ന​ത്തേ​യും ലൈ​റ്റു​ക​ൾ ക​ത്തി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.