പൊ​ൻ​കു​ന്ന​ത്ത് വാ​ഹ​നം അ​ടി​ച്ചുത​ക​ർ​ത്ത സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ളെ പി​ടി​കൂ​ട​ണം

പൊ​ൻ​കു​ന്നം: ച​ന്ദ്രി​ക ലേ​ഖ​ക​നും മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​നും ഐ​എ​സ്എം ജി​ല്ലാ ഭാ​ര​വാ​ഹി​യു​മാ​യ ഷി​ഹാ​ബു​ദീ​ന്‍റെ മാ​രു​തി വാ​ൻ ത​ല്ലി​ത്ത​ക​ർ​ത്ത​വ​രെ പി​ടി​കൂ​ട​ണ​മെ​ന്ന ആവ​ശ്യം ശ​ക്ത​മാ​യി. കോ​യി​പ്പ​ള്ളി​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ൾ വാ​ഹ​നം ത​ല്ലി​ത്ത​ക​ർ​ത്ത​ത്. കു​റ്റ​ക്കാ​രെ ഉ​ട​ൻ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സ​മി​തി അം​ഗ​വും ഐ​എ​സ്എം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ നാ​സ​ർ മു​ണ്ട​ക്ക​യം ആ​വ​ശ്യ​പ്പെ​ട്ടു. ചി​റ​ക്ക​ട​വി​ലെ സ​മാ​ധാ​ന​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ ആ​രേ​യും അ​നു​വ​ദി​ച്ചു​കൂ​ടെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു.