പോലീസുകാരനെ തെറിവിളിച്ച നടി സംഗീതാമോഹന്‌ 200 രുപ പിഴ

sangeetha mohan
പോലീസ്‌ ഉദ്യോഗസ്‌ഥനെ പരസ്യമായി തെറിവിളിച്ച സിനിമാ-സീരിയല്‍ താരത്തിന്‌ 200 രൂപ പിഴ ശിക്ഷ. നടി സംഗീതാ മോഹനെയാണ്‌ ജുഡീഷ്യല്‍ ഫസ്‌റ്റ്ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി മൂന്നാണ്‌ പ്രതിയെ ശിക്ഷിച്ചത്‌.

ട്രാഫിക്‌ നിയമലംഘനം ചോദ്യംചെയ്‌തതിനാണ്‌ പോലീസ്‌ ഉദ്യോഗസ്‌ഥനെ സംഗീത തെറി വിളിച്ചത്‌. തിരുവനന്തപുരം മ്യൂസിയം എല്‍.എം.എസ്‌. ജങ്‌ഷനിലെ സീബ്രാലൈന്‍ കടന്നുനിന്ന നടിയുടെ വാഹനത്തെ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ തടഞ്ഞു. ഇതിനെ തുടര്‍ന്നായിരുന്നു അസഭ്യ വര്‍ഷമെന്നാണ്‌ പോലീസ്‌ കേസ്‌.