പീഡനകാലത്തിനു ഇടവേള കിട്ടിയ ശ്രീശാന്ത് തിരിച്ചു വീട്ടിൽ എത്തി

വാതുവെയ്പുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത തന്നെ പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി മാനസികമായി പീഡിപ്പിച്ചുവെന്ന് ശ്രീശാന്ത് പറഞ്ഞു. ഉറങ്ങാന്‍ പോലും അനുവദിക്കാതെയായിരുന്നു പീഡനം- ശ്രീശാന്ത്. നേരത്തെ ജയില്മോചിതനായിരുന്നെങ്കില് എല്ലാവരും എന്നെ തെറ്റിദ്ധരിച്ചേനെ. അങ്ങനെ യെങ്കില്‍ എന്റെ വീട്ടുകാരും നാട്ടുകാരും എന്നെ ഇപ്പോഴും സംശയിച്ചേനെ. എല്ലാവരും ഞാന്‍ തെറ്റുകാരനാണെന്ന് ആവര്‍ത്തിക്കുകയായിരുന്നു.
മെന്റല്‍ ഫിറ്റ്നസില്ലെന്ന കളിയാക്കല്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ 12 ശസ്ത്രക്രിയക്ക് ശേഷവും വാശിയോടെ കളിക്കളത്തിലെത്തിയയാളാണ് താന്‍ എന്നായിരുന്നു ശ്രീശാന്തിന്റെ മറുപടി. വീല്‍ചെയറില്‍ കഴിഞ്ഞകാലം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. 9.30 ഓടെ കൊച്ചിയിലെത്തിയ ശ്രീശാന്തിനെ കാത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം ആരാധകരും വിമാനത്താവളത്തിലുണ്ടായിരുന്നു. നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യമാണെന്നും ഏറ്റവും വലിയ ശത്രുവിന് പോലും ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെയെന്നും ശ്രീശാന്ത് വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിമാനത്താവളത്തില്‍ നിന്ന് തൃപ്പൂണിത്തറയിലെ സഹോദരീഭര്‍ത്താവിന്റെ വീട്ടിലേക്കാണ് പോയത്. അവിടെയും നിരവധി പേര് ശ്രീയുടെ വരവിനായി കാത്തുനിന്നിരുന്നു. താന്‍ തെറ്റുചെയ്തിട്ടില്ല. സത്യം പുറത്തുവന്ന ശേഷം ഗൂഢാലോചനയാണോ എന്ന കാര്യത്തെക്കുറിച്ച് പതികരിക്കാം. എല്ലാ നിയമനടപടികളെയും ക്ഷമയോടെ നേരിടും. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്. വീണ്ടും കളിക്കണം അതാണ് ആഗ്രഹം. പരിശീലനം മുടക്കില്ല-ശ്രീശാന്ത് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ ജാമ്യം ലഭിച്ചെങ്കിലും നടപടിക്രമങ്ങള്‍ വൈകിയതിനാല്‍ ശ്രീശാന്തിന് 24 മണിക്കൂര്‍കൂടി ജയിലില്‍ കഴിയേണ്ടിവന്നു. ഒടുവില്‍ രാത്രി എട്ടോടെ, ജയിലിന് പുറത്ത് തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ചുകൊണ്ടാണ് അദ്ദേഹത്തെ തിഹാറിന് പുറത്തേക്ക് കൊണ്ടുപോയത്.
മെയ് 16-ന് അറസ്റ്റിലായ ശ്രീശാന്ത്, പന്ത്രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിക്കുശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലായിരുന്നു.
അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനയ്കുമാര്‍ ഖന്നയാണ് രാജസ്ഥാന് റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന് എന്നിവര്‍ക്കും മറ്റ് 16 പേര്‍ക്കും ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച രാവിലെ ശ്രീശാന്തിന്റെ സുഹൃത്തുക്കള്‍ സാകേത് കോടതിയിലെത്തി ജാമ്യത്തുകയായ അരലക്ഷം രൂപ കെട്ടിവെച്ചു.
ഡല്‍ഹിയിലെ ബിസിനസ്സുകാരനായ രാജേന്ദര്‍ സിങ്ങാണ് ആള്‍ജാമ്യം നിന്നത്. ഡല്‍ഹിയില്‍ സ്ഥിരംവിലാസമുള്ളയാള് വേണമെന്നതിനാലാണ് ശ്രീശാന്തിന്റെ ആരാധകന് കൂടിയായ രാജേന്ദര്‍ സിങ് ജാമ്യം നിന്നത്. തുടര്‍ന്ന് കോടതിയുടെ ജാമ്യ ഉത്തരവ് വൈകിട്ടാണ് ജയിലിലെത്തിച്ചത്.
ഒത്തുകളിക്കേസിലെ മുഴുവന്‍ പ്രതികള്‍ക്കെതിരെയും ഡല്‍ഹി പോലീസ് മോക്ക(മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം) ചുമത്തിയതോടെ ജാമ്യ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിരുന്നു. എന്നാല്‍ ‘മോക്ക’ ചുമത്തിയ പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി, അപേക്ഷിച്ച എല്ലാവര്ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. ശ്രീശാന്ത്, ചവാന്, ശ്രീശാന്തിന്റെ സുഹൃത്ത് ജിജു ജനാര്ദനന് തുടങ്ങിയവര്‍ക്കാണ് ജാമ്യം ലഭിച്ചത്. രാജസ്ഥാന് റോയല്‍സ് താരം അജിത് ചാന്‍ഡില ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല.

ശ്രീശാന്തിന് ജാമ്യം ലഭിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളും സഹോദരങ്ങളും കലൂരിലെ വിശുദ്ധ അന്തോനീസിന്റെ ദൈവാലയത്തില്‍….. പ്രാര്‍ത്ഥനയോടെ…
പ്രതികള്‍ക്കെതിരെ മോക്ക ചുമത്താന്‍ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി പറഞ്ഞു. മറ്റ് വകുപ്പുകളായ ഗൂഢാലോചന, വഞ്ചന, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളും നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി. ശ്രീശാന്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് പിനാക്കി മിശ്ര, മോക്ക ചുമത്തിയ പോലീസ് നടപടിയെ ശക്തമായി എതിര്‍ത്തിരുന്നു.