പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍

പോസ്റ്റുമോര്‍ട്ടം പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ചില നടപടികള്‍ ആവശ്യമാണ്. മരിച്ചയാളുടെ അടുത്തബന്ധു സംഭവം നടന്ന സ്ഥലത്തുള്ള പോലീസ് സ്‌റ്റേഷനില്‍ എസ്. ഐ ക്ക് അപേക്ഷ നല്‍കണം. സ്റ്റേഷനില്‍നിന്നുനല്‍കുന്ന എസ്. ഐ. ഒപ്പിട്ട പ്രത്യേക അപേക്ഷ ആസ്​പത്രി ഫൊറന്‍സിക്ക് വിഭാഗത്തില്‍ നല്‍കും. സാധാരണ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാല്‍ പതിനഞ്ച്ദിവസം കഴിയുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. എന്നാല്‍, രാസപരിശോധനക്ക് വെളിയിലേക്കയച്ച പരിശോധനാ ഫലങ്ങളാണെങ്കില്‍ വീണ്ടും വൈകും.

ഈ വിഭാഗത്തില്‍ ഒ.പി. ഇല്ല. എന്നാല്‍, ഒന്‍പതുമണിമുതല്‍ നാലുമണിവരെ ഫൊറന്‍സിക്ക് വിഭാഗത്തിലെത്തി സേവനങ്ങള്‍ സ്വീകരിക്കാം.ഫൊറന്‍സിക്ക് വിഭാഗത്തിന്റെ ഓഫീസ് ഫൊറന്‍സിക്ക് വിഭാഗത്തിലെ മേധാവിയുടെ ഓഫീസിനുസമീപത്തായി പ്രവര്‍ത്തിക്കുന്നു. പോസ്റ്റുമോര്‍ട്ടംപരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സര്‍ക്കാര്‍നിശ്ചയിച്ചിരിക്കുന്ന 25 രുപ അടയ്ക്കണം. കോളേജ് പ്രിന്‍സിപ്പല്‍ഓഫീസിലാണ് പണം അടയേ്ക്കണ്ടത്.