പോ​ലീ​സ് കോം​പ്ല​ക്സി​ന്‍റെ നി​ര്‍​മാ​ണം ധൃ​ത​ഗ​തി​യി​ല്‍ പുരോഗമിക്കുന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: പോ​ലീ​സ് കോം​പ്ല​ക്സി​ന്‍റെ നി​ര്‍​മാ​ണം അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു. മൂ​ന്നു ഘ​ട്ട​മാ​യി​ട്ടാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​ക. മൂ​ന്നു നി​ല​ക​ളാ​യി നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് ഒ​ന്ന​ര ക്കോടി രൂ​പ​യാ​ണ് ആ​കെ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന പോ​ലീ​സ് ഹൗ​സിം​ഗ് ആ​ന്‍​ഡ് ക​ണ്‍​സ്ട്ര​ക‌്ഷ​ന്‍ ക​മ്പ​നി​ക്കാ​ണു നി​ര്‍​മാ​ണ ചു​മ​ത​ല.മു​മ്പ് തു​ക അ​നു​വ​ദി​ക്കു​ന്ന​തി​ന് ത​ത്വ​ത്തി​ല്‍ അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും വെ​ള്ള​പ്പൊ​ക്ക​ക്കെടു​തി​യി​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ ത​ട​സം നേ​രി​ട്ടി​രു​ന്നു.

പോ​ലീ​സ് സ്റ്റേ​ഷ​ന് സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ റ​വ​ന്യു വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ള്ള ഭൂ​മി​യാ​ണ് ഉ​പ​യോ​ഗാ​നു​മ​തി​യോ​ടെ വി​ട്ടു ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം റ​വ​ന്യു വ​കു​പ്പി​ല്‍ നി​ല നി​ര്‍​ത്തി​ക്കൊ​ണ്ടാ​ണു പോ​ലീ​സ് സ്റ്റേ​ഷ​ന്‍ നി​ര്‍​മി​ക്കാ​നു​ള്ള അ​നു​മ​തി ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു ന​ല്‍​കി​യ​ത്.
നി​ല​വി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ഴ​യ താ​ലൂ​ക്ക് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ സ​മീ​പ​ത്തെ 4.45 ആ​ര്‍ (10.99 സെ​ന്‍റ്) ഭൂ​മി 2017 ജൂ​ലൈ 15നാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ടി.​കെ. ജ​യ​പ്ര​കാ​ശ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ഏ​ല്‍​പി​ച്ചു കൊ​ടു​ത്ത​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി വി​ല്ലേ​ജി​ല്‍ ബ്ലോ​ക്ക് ന​മ്പ​ര്‍ 11ല്‍ ​റീ സ​ര്‍​വേ ന​മ്പ​ര്‍ 102-3ല്‍ ​പെ​ട്ട 4.45 ആ​ര്‍ ഭൂ​മി​യാ​ണു വി​ട്ടു​ന​ല്‍​കി​യ​ത്. അ​ടി​സ്ഥാ​ന ഭൂ​നി​കു​തി ര​ജി​സ്റ്റ​റി​ലെ 18.75 ആ​ര്‍ വി​സ്തീ​ര്‍​ണ​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ഓ​ഫീ​സ് പു​റ​മ്പോ​ക്കാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നു​മാ​ണ് 4.45 ആ​ര്‍ സ്ഥ​ലം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​നാ​യി ന​ല്‍​കി​യ​ത്.
ഭൂ​മി അ​നു​വ​ദി​ച്ച തീ​യ​തി മു​ത​ല്‍ ഒ​രു​വ​ര്‍​ഷ​ത്തി​ന​കം നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന​ത​ട​ക്കം ആ​റ് നി​ബ​ന്ധ​ന​ക​ള്‍​ക്കു വി​ധേ​യ​മാ​യാ​ണു ഭൂ​മി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ആ​വ​ശ്യ​ത്തി​നു മാ​ത്ര​മേ ഭൂ​മി ഉ​പ​യോ​ഗി​ക്കാ​വൂ, ഭൂ​മി പാ​ട്ട​ത്തി​നോ, വാ​ട​ക​യ്ക്കോ ന​ല്‍​കാ​നോ, പ​ണ​യ​പ്പെ​ടു​ത്താ​നോ അ​ന്യാ​ധീ​ന​പ്പെ​ടു​ത്താ​നോ പാ​ടി​ല്ല, ഭൂ​മി പോ​ലീ​സ് വ​കു​പ്പ് സം​ര​ക്ഷി​ക്ക​ണ​മെ​ന്നും മ​ര​ങ്ങ​ള്‍ മു​റി​ക്കാ​ന്‍ പാ​ടി​ല്ല​യെ​ന്നും അ​ഥ​വാ മു​റി​ക്കേ​ണ്ടി വ​ന്നാ​ല്‍ റ​വ​ന്യു അ​ധി​കാ​രി​ക​ളു​ടെ മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

ഡോ.​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി​ട്ടാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ നി​ര്‍​മാ​ണ​ത്തി​ന് തു​ക അ​ന​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ലാ​യി​രു​ന്നു പ്ര​വ​ര്‍​ത്തി​ക്കുന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഡി​വൈ​എ​സ്പി ഓ​ഫീ​സ് അ​സൗ​ക​ര്യം മൂ​ലം പൊ​ന്‍​കു​ന്ന​ത്താ​ണ് ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​നും സി​ഐ ഓ​ഫീ​സും ഡി​വൈ​എ​സ്പി ഓ​ഫീ​സും ഒ​രു കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കും. പോ​ലീ​സു​കാ​ര്‍​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നും വ​സ്ത്രം മാ​റു​ന്ന​തി​നും പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.