പൌരോഹിത്യ കനകജൂബിലി

ചെങ്ങളം: കാഞ്ഞിരപ്പള്ളി പഴയപള്ളി റെക്ടര്‍ ഫാ. മാത്യു വയലുങ്കല്‍, ഫാ. തോമസ് വയലുങ്കല്‍ എംസിബിഎസ്, കുമളി അട്ടപ്പള്ളം സെന്റ്തോമസ് പള്ളി വികാരി റവ. ഡോ. തോമസ് വയലുങ്കല്‍ എന്നിവരുടെ പൌരോഹിത്യ കനക, സില്‍വര്‍ ജൂബിലി ആഘോഷം ഇളങ്ങുളം സെന്റ് മേരീസ് പള്ളിയില്‍ അഞ്ചിന് രാവിലെ 9.30ന് നടക്കും.

ജൂബിലേറിയന്‍മാരുടെ കാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാനയോടെ പരിപാടികള്‍ക്കു തുടക്കമാകും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ രൂപത വികാരി ജനറാള്‍ റവ. ഡോ. മാത്യു പായിക്കാട്ട് അധ്യക്ഷതവഹിക്കും. ധനകാര്യ മന്ത്രി കെ.എം. മാണി ഉദ്ഘാടനവും ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പവ്വത്തില്‍ വചന സന്ദേശവും നല്‍കും. ഭദ്രാവതി ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത്, ഫാ. മാത്യു പുതുമന, റവ. ഡോ. ജയിംസ് മുത്തനാട്ട്, ഫാ. ജോര്‍ജ് ആലുങ്കല്‍, ഫാ. ജയിംസ് കൊച്ചയ്യങ്കനാല്‍, ഫാ. ജോസഫ് വയലുങ്കല്‍തടത്തില്‍, വി.ടി. തോമസ് വയലുങ്കല്‍, പ്രഫ. പയസ് ജോസഫ് മുണ്ടാട്ടുചുണ്ടയില്‍ എന്നിവര്‍ പ്രസംഗിക്കും. രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. അലക്സാണ്ടര്‍ വയലുങ്കല്‍, മാര്‍ മാത്യു വട്ടക്കുഴി എന്നിവരും സന്നിഹിതരായിരിക്കും